വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ നീക്കം ശക്തമാക്കി ഡെമോക്രാറ്റ് പാര്‍ട്ടി. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ ഇവര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇതിന് നേതൃത്വം നല്‍കുന്നുണ്ട്. യു.എസ് മുന്‍ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രൈന്‍ പ്രസിഡന്‍റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം.
-
PRESIDENTIAL HARASSMENT!
— Donald J. Trump (@realDonaldTrump) September 24, 2019 " class="align-text-top noRightClick twitterSection" data="
">PRESIDENTIAL HARASSMENT!
— Donald J. Trump (@realDonaldTrump) September 24, 2019PRESIDENTIAL HARASSMENT!
— Donald J. Trump (@realDonaldTrump) September 24, 2019
ട്രംപിന്‍റേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് മുതിര്‍ന്ന ഡൊമോക്രാറ്റ് നേതാവ് നാന്‍സി പെലോസി കുറ്റപ്പെടുത്തി. സംഭവത്തില്‍ ട്രംപിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് ഹൗസ് കമ്മിറ്റികളെ നിയോഗിച്ചതായും ആരും നിയമത്തിന് അതീതരല്ലെന്നും പെലോസി പറഞ്ഞു. മനപൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നത് എന്നായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം. യുക്രൈന്‍ പ്രസിഡന്‍റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത് .