വാഷിംഗ്ടൺ: ഈദ് നമസ്ക്കാരത്തിനിടെ അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തെ അപലപിച്ച് യുഎസ്. അഫ്ഗാനിസ്ഥാനില്‍ അക്രമം അവസാനിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണമെന്നും ആരുടേയും പേരെടുത്ത് പറയാതെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
“നീതിപൂർവകവും ശാശ്വതവുമായ സമാധാനം” നേടാനുള്ള ആഗ്രഹത്തിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടാണെന്നും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ യുഎസ് നയതന്ത്രം സജ്ജമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചൊവ്വാഴ്ച രാവിലെയാണ് അഫ്ഗാനിസ്ഥാനിലെ തന്നെ പർവാൻ ഇ സെ പ്രവിശ്യയിൽ നിന്നും വിക്ഷേപിച്ച മൂന്ന് റോക്കറ്റുകൾ ബാഖ് ഇ അലി മർദാൻ, ചമൻ ഇ ഹസോരി, മനാബെ ബഷാരി എന്നീ സ്ഥലങ്ങളിലാണ് പതിച്ചത്.
also read: ഡെൽറ്റ വകഭേദം വായുവിലൂടെ: തെലങ്കാനയിൽ ജാഗ്രതാ നിർദേശം
ഈ സമയത്ത് പ്രസിഡന്‍റ് അഷ്‌റഫ് ഖാനി ഉൾപ്പെയെയുള്ളവർ കൊട്ടാരത്തിനു പുറത്ത് ഈദ് നമസ്ക്കാരത്തിലായിരുന്നു. താലിബാന്‍ സമാധാനം ആഗ്രഹിക്കാത്തവരാണെന്നും, ഇത്തവണത്തെ ഈദ് അഫ്ഗാന്‍ സൈന്യത്തിന്‍റെ ധൈര്യത്തിന്‍റെയും ത്യാഗത്തിന്‍റേതും കൂടിയാണെന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.