വാഷിങ്ടൺ: കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാടിന് ആവശ്യമായ സഹായം ചെയ്യാൻ തയ്യാറാണെന്ന് രാഷ്‌ട്രീയ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ റവ.ജെസി ജാക്‌സൺ. തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജനുമായി സൂം വഴി സംസാരിച്ച ശേഷമാണ് ജെസി ജാക്‌സൺ ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കായി വാഗ്‌ദാനം ചെയ്‌ത 80 മില്യൺ അസ്‌ട്രോസെനക്ക വാക്‌സിൻ നൽകാൻ തയ്യാറാകണമെന്ന് പളനിവേൽ ത്യാഗരാജൻ ( പിടിആർ ) ജാക്‌സണോട് അഭ്യർഥിച്ചിരുന്നു. സഹായത്തിനായി തമിഴ്‌നാട്ടിലെ ജനങ്ങളുടെ നന്ദി മുന്നോടിയായി അറിയിക്കുന്നു. സംസ്ഥാനത്ത് 80 മില്യൺ വാക്‌സിന്‍റെ ആവശ്യകതയാണ് ഉള്ളതെന്നും കഴിഞ്ഞ ദിവസം വരെ തമിഴ്‌നാട്ടിൽ 18 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും മന്ത്രി അറിയിച്ചു.
'മുഖ്യമന്ത്രി സ്റ്റാലിൻ, സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും. നമ്മൾ ഈ രോഗത്തെ ജയിക്കും, പ്രത്യാശ നിലനിർത്തുക... ദൈവത്തിന് നന്ദി ജെസ്സി ജാക്‌സൺ ട്വിറ്ററിൽ കുറിച്ചു. യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച 80 മില്യൺ വാക്‌സിനിൽ 60 മില്യൺ വാക്‌സിൻ ഇന്ത്യക്ക് അനുവദിക്കണമെന്ന് ജെസ്സി ജാക്‌സൺ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യർഥിച്ചിരുന്നു. രാജ കൃഷ്‌ണമൂർത്തിയും വിഷയത്തിൽ ജെസ്സി ജാക്‌സണെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2,57,299 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തതെന്നും 24 മണിക്കൂറിൽ 4,194 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്‌ച അറിയിച്ചു.
ALSO READ: ആറ് ആഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ 80 ദശലക്ഷം വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക