വാഷിങ്‌ടണ്‍: കൊവിഡിനെതിരെ പൂർണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് വീടിനകത്തും പുറത്തും മാസ്‌ക് ആവശ്യമില്ലെന്ന് യുഎസ് സെന്‍റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് കൂടുതൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നും സിഡിസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മാർഗനിർദേശത്തിൽ പറയുന്നു.
എന്നാല്‍ രാജ്യം, സംസ്ഥാനം, പ്രദേശികം തുടങ്ങി ജോലി സ്ഥലത്തുള്‍പ്പെടെയുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ടാവണം ഇതെന്നും സിഡിസി വ്യക്തമാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പും പിമ്പും ക്വാറന്‍റീനിരിക്കേണ്ടതില്ലെന്നും സിഡിസി അറിയിച്ചു.
also read: ഇടിവി ഭാരത് ഇംപാക്ട്; ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
എന്നിരുന്നാലും അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇപ്പോഴും അന്താരാഷ്ട്ര വിമാനത്തില്‍ കയറുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ, കൊവിഡ് മുക്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയോ വേണം. യാത്രയ്ക്ക് ശേഷം മൂന്ന് മുതല്‍ അഞ്ച് വരെ ദിവസങ്ങളില്‍ കൊവിഡ് ടെസ്റ്റിന് വിധേയരാവുകയും വേണം.