വാഷിങ്ടൺ: യുഎസിൽ ജനുവരി 6നുണ്ടായ കലാപത്തിൽ അക്രമത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥൻ ബ്രയാൻ സിക്നികിന്‍റേത് സ്വാഭാവിക മരണമെന്ന് യുഎസ് ക്യാപിറ്റോള്‍ പൊലീസ്. ഓഫിസർ ബ്രയാൻ സിക്‌നിക് സ്വാഭാവിക കാരണങ്ങളാൽ മരിച്ചുവെന്ന ചീഫ് മെഡിക്കൽ എക്‌സാമിനറുടെ കൊളംബിയാസ് ഓഫീസിൽ നിന്നുള്ള കണ്ടെത്തലുകൾ യുഎസ് പോലീസ് ശരിവെക്കുന്നുവെന്ന് ക്യാപിറ്റോള്‍ പൊലീസ് തിങ്കളാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
സിക്നികിന് ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഹൃദയാഘാതം ഉണ്ടായതായി മെഡിക്കൽ എക്‌സാമിനേഴ്‌സ് ഓഫീസ് കണ്ടെത്തി. മാർച്ച് 14 നാണ് സിക്ക്നികിനെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും കെമിക്കൽ സ്പ്രേ ഉപയോഗിച്ച് അക്രമിച്ചുവെന്നാരോപിച്ച് ജൂലിയൻ എലി ഖതർ, ജോർജ് പിയറി ടാനിയോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വയം പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ബിയർ സ്പ്രേയാണ് ഇവരെ അക്രമിക്കാന്‍ ഉപയോഗിച്ചതെന്നും ഇത് മനുഷ്യർക്ക് നേരെ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നും അധികൃതർ പറഞ്ഞു.