ന്യൂയോർക്ക് : അമേരിക്കയില്‍ വീണ്ടും കുത്തനെ ഉയര്‍ന്ന് എണ്ണവില. യുക്രൈനില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍, റഷ്യന്‍ ക്രൂഡ് ഓയിലിന് അമേരിക്ക ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തി. പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്താന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് വിലക്കയറ്റമുണ്ടായത്.
അഞ്ച് ശതമാനം ഉയർന്ന് ബാരലിന് 125 ഡോളറിലെത്തി. വിലക്കയറ്റം വാൾസ്ട്രീറ്റിൽ ഊർജ കമ്പനിയുടെ ഓഹരി മൂല്യം ഉയര്‍ത്തി. അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യു.എസിനുപുറമെ ബ്രിട്ടനും റഷ്യന്‍ ക്രൂഡ് ഓയിലിന് ഇറക്കുമതി വിലക്കേര്‍പ്പെടുത്തി.
ALSO READ: നഷ്‌ടമായ ജീവനുകൾക്ക് നിങ്ങളും ഉത്തരവാദികൾ ; പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് സെലൻസ്‌കി
അതേസമയം, പണപ്പെരുപ്പം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിക്ഷേപകർ ആശങ്കയിലാണ്. ചെറിയ നേട്ടങ്ങൾക്കും നഷ്‌ടങ്ങൾക്കും ശേഷം 'എസ് ആന്‍ഡ് പി 500' ഓഹരി വിപണി സൂചിക 0.3 ശതമാനം രേഖപ്പെടുത്തി.