വാഷിങ്ടൺ: രഹസ്യസ്വഭാവമുള്ള വിവരങ്ങൾ രണ്ട് മാധ്യമപ്രവർത്തകർക്ക് ചോർത്തിയ കുറ്റത്തിന് ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി (ഡിഐഎ) വിദഗ്‌ധൻ ഹെൻറി കെയ്‌ൽ ഫ്രീസെ അറസ്റ്റിലായി. ബുധനാഴ്‌ചയാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നത്. 2018 ഏപ്രിൽ പകുതിയോടെയും 2019 സെപ്റ്റംബറിലുമായി പ്രധാനപ്പെട്ട മൂന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ നിന്നും വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് കോടതി രേഖകൾ പറയുന്നു.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈമാറാൻ ഫ്രീസെയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡിഐഎ പറഞ്ഞു. ചോർന്ന വിവരങ്ങൾ യുഎസിന്‍റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ കോട്ടത്തിന് കാരണമാകുമെന്നും കോടതി കൂട്ടിച്ചേർത്തു.
വിവരം ചോർത്തൽ; യുഎസിൽ പ്രതിരോധ വിശകലന വിദഗ്‌ധൻ അറസ്റ്റിൽ - US arrests defense intelligence analyst for leaking information to media
ചോർന്ന വിവരങ്ങൾ യുഎസിന്‍റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ കോട്ടത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു.

Conclusion: