വാഷിങ്‌ടൺ ഡിസി: അഞ്ച് ചൈനീസ് കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി യു.എസ്. സിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെത്തുടർന്നാണ് നടപടി.
ന്യൂ എനർജി മെറ്റീരിയൽ ടെക്നോളജി, സിൻജിയാങ് ഡാക്കോ ന്യൂ എനർജി, സിൻജിയാങ് ഈസ്റ്റ് ഹോപ്പ് നോൺഫെറസ് മെറ്റൽ, ഹോഷൈൻ സിലിക്കൺ ഇൻഡസ്ട്രി, സിൻജിയാങ് പ്രൊഡക്ഷൻ ആൻഡ് കൺസ്ട്രക്ഷൻ കോർപ്‌സ് എന്നീ കമ്പനികളെയാണ് നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയത്.
Also read: കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഹിസ്‌ബുൾ തീവ്രവാദി കൊല്ലപ്പെട്ടു
ഈ അഞ്ച് ചൈനീസ് സ്ഥാപനങ്ങളും മത-വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതായി യുഎസ് സർക്കാർ അറിയിച്ചു. അടിച്ചമർത്തൽ, നിർബന്ധിത തൊഴിൽ നിയമനം തുടങ്ങിയ കുറ്റങ്ങളാണ് കമ്പനികൾക്കെതിരെ കണ്ടെത്തിയത്.
മനുഷ്യാവകാശ ലംഘനങ്ങൾ, വ്യാപാരം, ചൈനയുടെ സൈനിക ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി.