ന്യൂയോര്‍ക്ക് : യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും നയതന്ത്ര ഇടപെടലുകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
-
Peaceful settlement of disputes has been India's consistent position; my govt firmly believes that there's no other choice but to return to the path of diplomacy: India's Permanent Rep to UN, TS Tirumurti, at 11th Emergency Special Session of UNGA on #Ukraine pic.twitter.com/TjLeLpr5nR
— ANI (@ANI) March 1, 2022 " class="align-text-top noRightClick twitterSection" data="
">Peaceful settlement of disputes has been India's consistent position; my govt firmly believes that there's no other choice but to return to the path of diplomacy: India's Permanent Rep to UN, TS Tirumurti, at 11th Emergency Special Session of UNGA on #Ukraine pic.twitter.com/TjLeLpr5nR
— ANI (@ANI) March 1, 2022Peaceful settlement of disputes has been India's consistent position; my govt firmly believes that there's no other choice but to return to the path of diplomacy: India's Permanent Rep to UN, TS Tirumurti, at 11th Emergency Special Session of UNGA on #Ukraine pic.twitter.com/TjLeLpr5nR
— ANI (@ANI) March 1, 2022
'യുക്രൈനിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്നതിൽ ഇന്ത്യ അഗാധമായ ആശങ്കയിലാണ്. അക്രമം ഉടൻ അവസാനിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനുമുള്ള ആഹ്വാനം ആവർത്തിക്കുന്നു,' യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. നയതന്ത്രത്തിന്‍റെ പാതയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യസന്ധവും ആത്മാർഥവും സുസ്ഥിരവുമായ സംഭാഷണത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. റഷ്യയോടും യുക്രൈനോടും തന്‍റെ സമീപകാല സംഭാഷണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു.
Also read: യുക്രൈനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ലോകരാജ്യങ്ങള്‍ ; യുഎന്‍ പൊതുസഭ ഇന്നും തുടരും
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരരെ അടിയന്തരമായി തിരികെയെത്തിക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട്. വിദ്യാർഥികള്‍ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
-
India stands ready to help people stranded from neighbourhood, developing countries in Ukraine, Indian envoy to UN @IndiaUNNewYork @ambtstirumurtipic.twitter.com/bvLM6phxGJ
— Sidhant Sibal (@sidhant) March 1, 2022 " class="align-text-top noRightClick twitterSection" data="
">India stands ready to help people stranded from neighbourhood, developing countries in Ukraine, Indian envoy to UN @IndiaUNNewYork @ambtstirumurtipic.twitter.com/bvLM6phxGJ
— Sidhant Sibal (@sidhant) March 1, 2022India stands ready to help people stranded from neighbourhood, developing countries in Ukraine, Indian envoy to UN @IndiaUNNewYork @ambtstirumurtipic.twitter.com/bvLM6phxGJ
— Sidhant Sibal (@sidhant) March 1, 2022
അതിര്‍ത്തികളിലെ സങ്കീർണവും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യം ആളുകളെ തിരികെയെത്തിക്കുന്നതില്‍ പ്രതികൂലമാകുന്നുണ്ട്. ഈ പ്രശ്‌നം ഉടന്‍ അഭിസംബോധന ചെയ്യപ്പേടേണ്ടതുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരെ തിരികെയത്തിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയ യുക്രൈന്‍റെ അയല്‍ രാജ്യങ്ങളോട് ഇന്ത്യ നന്ദി അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിപ്പോയ, ഇന്ത്യയുടെ അയൽരാജ്യങ്ങളില്‍ നിന്നുളളവരേയും വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവരേയും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.