ETV Bharat / international

കടലിനടിയിലെ അഗ്നിപർവത സ്ഫോടനം : പുകയിൽ മൂടി ടോംഗ, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തെക്കൻ പസഫിക്കിലെ ടോംഗ ദ്വീപിൽ ഒരു മീറ്ററിലധികം ഉയരത്തിലുള്ള തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു

undersea volcano eruption  US and Japan warn on tsunami  japan tsunami alert  tsunami waves in tonga  Volcano erupts near Tonga  കടലിനടിയിൽ അഗ്നിപർവത സ്ഫോടനം  ജപ്പാനിൽ സുനാമി മുന്നറിയിപ്പ്  ടോംഗ അഗ്നിപർവത സ്ഫോടനം
കടലിനടിയിലെ അഗ്നിപർവത സ്ഫോടനം: പുകയിൽ മൂടി ടോംഗ, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
author img

By

Published : Jan 16, 2022, 8:48 AM IST

വാഷിങ്‌ടൺ : തെക്കൻ ശാന്ത സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്ററോളം ഉയരത്തിലുള്ള തിരമാലകൾ രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് ആഞ്ഞടിക്കുമെന്നാണ് ജപ്പാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും, തീരപ്രദേശങ്ങളിൽ നിന്ന് ഒഴിയണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടലിനടിയിലെ അഗ്നിപർവത സ്ഫോടനം: പുകയിൽ മൂടി ടോംഗ, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തെക്കൻ പസഫിക്കിലെ ടോംഗ ദ്വീപിൽ ഒരു മീറ്ററിലധികം ഉയരത്തിലുള്ള തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചിരുന്നു. തുടർന്നാണ് അമേരിക്കയും ജപ്പാനും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്‌ഫോടനത്തെ തുടർന്ന് ടോംഗയുടെ തലസ്ഥാനമുൾപ്പെടെയുള്ള പല ഭാഗങ്ങളും ചാരത്തിൽ മൂടപ്പെട്ടിരിക്കുകയാണ്. ദ്വീപിലെ വൈദ്യുതി, ടെലിഫോൺ, ഇന്‍റർനെറ്റ് സേവനങ്ങൾ പൂർണമായും താറുമാറായി. നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി ഇപ്പോഴും വ്യക്തമല്ല.

Also Read: കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്

അഗ്നിപർവതത്തിൽ നിന്ന് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന വാതകവും പുകയും ചാരവും 20 കിലോമീറ്റർ വരെ ഉയരത്തിൽ എത്തിയതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു. ഹുംഗ ടോംഗ ഹുംഗ ഹപായ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്‌ദം തെക്കൻ പസഫിക്, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വരെ കേട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.

ഫിജിയിലും ദ്വീപ് രാഷ്‌ട്രമായ വാനുവാട്ടുവിലും ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിലും ടാൻസ്‌മാനിയയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 30 കൊല്ലത്തിനിടെ ടോംഗയിലുണ്ടാകുന്ന ഏറ്റവും വലിയ പൊട്ടിത്തെറിയാണിത്. സ്ഫോടനത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.