പാരിസ്: സമുദ്ര നിരപ്പ് 2100നുള്ളില്‍ ഒരുമീറ്റര്‍ വരെ ഉയരുമെന്ന് യു.എന്‍ മുന്നറിയിപ്പ്. നിലവിലുള്ള കാലാവസ്ഥ വ്യതിയാനം ഇതേപടി നിലനില്‍ക്കുകയാണെങ്കില്‍ ദശലക്ഷത്തോളം ജനങ്ങള്‍ പലായനം ചെയ്യേണ്ടിവരുമെന്ന് യു.എന്‍ കാലാവസ്ഥ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർ സര്‍ക്കാര്‍ പാനലിന്‍റേതാണ് നിഗമനം. ആഗോളതാപനത്തിന്‍റെ തോത് 2 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പാനല്‍ വിലയിരുത്തി. അല്ലാത്തപക്ഷം 110 സെന്‍റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാം. 36 രാജ്യങ്ങളില്‍ നിന്നുള്ള 7000ത്തില്‍പരം ശാസ്ത്രമാസികകള്‍ വിലയിരുത്തിയതിന് ശേഷമാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കിയത്. 1980 മുതൽ സമുദ്രങ്ങൾ ആഗോള വാതകത്തിന്‍റെ നാലിലൊന്ന് ആഗിരണം ചെയ്‌തതായും ഇത് കടല്‍ ജലത്തില്‍ കൂടുതൽ അസിഡിറ്റി ഉണ്ടാക്കിയതായും പാനല്‍ കണ്ടെത്തി. ഇത് ആര്‍ട്ടിക് മഞ്ഞുമലയുടെ വിസ്‌തൃതി കുറയ്ക്കുന്നതായും കണ്ടെത്തി.
നിലവിലെ ഹരിതഗൃഹ വാതക പ്രവണതകൾ തുടരുകയാണെങ്കിൽ, 2100 ആകുമ്പോള്‍ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത കുറയുമെന്നും കണക്ക് സൂചിപ്പിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നതും ഐസ് ഉരുകുന്നതും പർവ്വത പ്രദേശങ്ങളിൽ താമസിക്കുന്ന 670 ദശലക്ഷം ആളുകളെ ബാധിക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 680 ദശലക്ഷം ആളുകൾ, ആർട്ടിക് പ്രദേശങ്ങളിൽ വസിക്കുന്ന നാല് ദശലക്ഷം ആളുകൾ, ചെറിയ ദ്വീപുകളിൽ താമസിക്കുന്ന 65 ദശലക്ഷം ആളുകൾ എന്നിവരെയും പ്രശ്നം ഗുരുതരമായി ബാധിക്കും. സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മനുഷ്യരാശിക്കും വംശനാശ ഭീഷണി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.