ETV Bharat / international

'അഭയാര്‍ഥികളെ സ്വീകരിക്കണം,സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടണം': യുഎൻ - അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം

'അഫ്‌ഗാനില്‍ നിന്നെത്തുന്ന അഭയാർഥികളെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും സന്നദ്ധത കാണിക്കണം. താലിബാനടക്കമുള്ളവർ ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്യത്തെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം'

UN security council on Afghanistan  Taliban  refugee situation in Afghanistan  António Guterres  UNSC emergency meeting  അഫ്ഗാനിസ്ഥാനിലെ അവകാശ ലംഘനങ്ങൾ  അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം  യുഎൻ സുരക്ഷാ കൗൺസിലിൽ
അഫ്ഗാനിസ്ഥാനിലെ അവകാശ ലംഘനങ്ങളിൽ ആശങ്ക അറിയിച്ച് യുഎൻ
author img

By

Published : Aug 16, 2021, 9:42 PM IST

Updated : Aug 17, 2021, 8:49 AM IST

ന്യൂയോർക്ക് : അഫ്‌ഗാനിസ്ഥാനില്‍ നടക്കുന്ന അവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ രക്ഷാ കൗൺസില്‍. താലിബാൻ അഫ്‌ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂളിലടക്കം യുദ്ധസമാനമായ അവസ്ഥയാണെന്നും നിരവധി പേർ പലായനം ചെയ്യുകയാണെന്നും യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

"അഫ്‌ഗാന്‍ ജനതയ്ക്ക് സേവനങ്ങളും സഹായവും ലഭ്യമാക്കാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നു. അഫ്‌ഗാനില്‍ നിന്നെത്തുന്ന അഭയാർഥികളെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും സന്നദ്ധത കാണിക്കണം. താലിബാനടക്കമുള്ളവർ ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്യത്തെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം, ഗുട്ടെറസ് പറഞ്ഞു.

അഫ്‌ഗാനിസ്ഥാനിലുടനീളം മനുഷ്യാവകാശങ്ങൾക്കെതിരായ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് നടുക്കുന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ താന്‍ പ്രത്യേകിച്ചും ആശങ്കാകുലനാണ്. അഫ്‌ഗാനിസ്ഥാനിലുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, ഗുട്ടെറസ് പറഞ്ഞു.

Also read:20 വർഷം മുൻപ് അമേരിക്കയെ വിറപ്പിച്ച താലിബാൻ, പിന്നീട് പുറത്താക്കല്‍, ഒടുവില്‍ അധികാരം

താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യം വിടാനായുള്ള തിരക്കിനിടെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിന്നു. വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു.

Also read: അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട്

അഞ്ച് പേര്‍ മരിച്ചത് വെടിയേറ്റാണോ അതോ തിരക്കില്‍പ്പെട്ടാണോ എന്നതില്‍ വ്യക്തതയില്ല. പ്രസ്തുത മരണങ്ങള്‍ വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുള്ള യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുമില്ല.

സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്.

Last Updated : Aug 17, 2021, 8:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.