ETV Bharat / international

കൊവിഡ് പ്രതിസന്ധി; ആഗോള മാര്‍ക്കറ്റിന്‍റെ തിരിച്ചുവരവിന് വർഷങ്ങളെടുക്കുമെന്ന് ഐക്യരാഷ്ട്രസഭ

2020 ൽ, ആകെ ജോലി സമയത്തിന്‍റെ 8.8 ശതമാനം നഷ്ടപ്പെട്ടു. 255 ദശലക്ഷം ജോലിക്കാര്‍ ഒരു വർഷം ചെയ്യുന്ന ജോലിയാണ് മാര്‍ക്കറ്റില്‍ നടക്കാതെ പോയത്.

employment crisis  UN news  കൊവിഡ് പ്രതിസന്ധി  ആഗോള മാര്‍ക്കറ്റ്  ഐക്യരാഷ്ട്രസഭ  തൊഴിലില്ലായ്മ
ഐക്യരാഷ്ട്രസഭ
author img

By

Published : Jun 3, 2021, 9:30 AM IST

വാഷിങ്‌ടണ്‍: കൊവിഡ് ലോകത്ത് സമാനതകളില്ലാത്ത ആഗോള തൊഴിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ഐക്യരാഷ്ട്രസഭ. ഈ പ്രതിസന്ധി വരുന്ന വര്‍ഷങ്ങളിലും ആഗോള മാർക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്നും അന്താരാഷ്ട്ര തൊഴിൽ സംഘടന തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. തൊഴില്‍ മേഖലയുടെ ശോഷണം എല്ലാ രാജ്യങ്ങളുടെയും ദേശീയ വരുമാനത്തില്‍ കാര്യമായ ഇടിവ് വരുത്തിവച്ചിട്ടുണ്ട്. തൊഴിലാളികൾക്കും സംരംഭങ്ങൾക്കും ദീർഘകാലത്തേക്ക് ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും യുഎൻ ഏജൻസി പറഞ്ഞു.

സ്ത്രീകളും യുവാക്കളുമടക്കം അനൗപചാരിക മേഖലയിലെ രണ്ട് ബില്യണ്‍ ആളുകളാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ൽ, ആകെ ജോലി സമയത്തിന്‍റെ 8.8 ശതമാനം നഷ്ടപ്പെട്ടു. 255 ദശലക്ഷം ജോലിക്കാര്‍ ഒരു വർഷം ചെയ്യുന്ന ജോലിയാണ് മാര്‍ക്കറ്റില്‍ നടക്കാതെ പോയത്. ഇത് വളരെ വലിയൊരു കണക്കാണ്. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ 30 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ട വര്‍ഷമായിരുന്നു 2020 എന്നും റിപ്പോർട്ടില്‍ പറയുന്നു.പ്രതിസന്ധി ഉടനൊന്നും അവസാക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ലാറ്റിനമേരിക്ക, കരീബിയൻ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളാണ് ഈ വർഷം ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖലകള്‍. 2021 ന്‍റെ രണ്ടാം പകുതിയില്‍ ലോകം പഴയ നിലയിലേക്കുള്ള യാത്ര ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത് പൂര്‍ണതയിലെത്താൻ സമയമെടുക്കും. ഈ വർഷം 100 ദശലക്ഷം തൊഴിലവസരങ്ങളും 2022 ൽ 80 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്. എന്നാല്‍ കൊവിഡ് ഇല്ലാത്ത കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ കുറവാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

പുതുതായി വന്ന പല ജോലികളും ഉൽ‌പാദനക്ഷമത കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. കൊവിഡ് മൂലമുണ്ടായ നഷ്ടം നികത്താൻ ഈ തൊഴിൽ വളർച്ച പര്യാപ്തമല്ലെന്ന് ഏജൻസി പ്രവചിക്കുന്നു. 2020 ന്‍റെ രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലെ 4,520 ബിസിനസുകളിൽ നടത്തിയ സർവേയിൽ 80 ശതമാനം ചെറുകിട വ്യവസായങ്ങളും 70 ശതമാനം ചെറുകിട സ്ഥാപനങ്ങളും കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

also read: കാലാവസ്ഥ വ്യതിയാന ചർച്ചകളിൽ ചൈന-യുഎസ് സഹകരണം പ്രധാനം: യുഎൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.