ETV Bharat / international

കൊവിഡിനെ ലോക രാജ്യങ്ങള്‍ ഒന്നായി നേരിടണമെന്ന് അന്‍റോണിയോ ഗുട്ടറസ് - covid

ലോകത്ത് ഇന്ന് ഏറ്റവും വലിയ സുരക്ഷാ പ്രശ്നമായി വൈറസ് മാറി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ ലോക രാഷ്ട്രങ്ങള്‍ ഓന്നിച്ച് നിന്ന് വൈറസിനെതിരെ പൊരുതണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു

Antonio Guterres  കൊവിഡ്  ലോക രാജ്യങ്ങള്‍  അന്‍റോണിയോ ഗുട്രസ്  വൈറസ്  ഐക്യ രാഷ്ഠ്രസഭ സെക്രട്ടറി ജനറല്‍  covid  UN
കൊവിഡിനെ ലോക രാജ്യങ്ങള്‍ ഓന്നായി നേരിടണമെന്ന് അന്‍റോണിയോ ഗുട്രസ്
author img

By

Published : Sep 17, 2020, 12:30 PM IST

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തിനായി അന്തര്‍ദേശീയ കമ്മിറ്റി വിളിച്ച് ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്. ലോകത്ത് ഇന്ന് ഏറ്റവും വലിയ സുരക്ഷാ പ്രശ്നമായി വൈറസ് മാറി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ ലോക രാഷ്ട്രങ്ങള്‍ ഓന്നിച്ച് വൈറസിനെതിരെ പൊരുതണം. പല രാജ്യങ്ങളും മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് എത്രമാത്രം വിജയകരമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന്‍ കണ്ടുപിടിച്ചതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മറ്റ് പദ്ധതികളും തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത 12 മാസത്തിനിടെ ആഗോള തലത്തില്‍ വൈറസിനെതിരെയുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ എല്ലാ ജനങ്ങള്‍ക്കും കിട്ടാവുന്ന തരത്തിലുള്ള വാക്സിന്‍ കണ്ടുപടിക്കണം. കാരണം കൊവിഡിന് അതിര്‍ വരമ്പുകളില്ല. മാത്രമല്ല വൈറസിനെ സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രാജ്യങ്ങള്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.