ന്യൂയോര്‍ക്ക്: ഈ യുഗത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ആഗോള പ്രതിസന്ധിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ലോകാരോഗ്യ ഉച്ചകോടിയുടെ ഓൺലൈൻ സെഷനിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. വികസിത രാജ്യങ്ങൾ സഹായം ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ രാജ്യങ്ങൾ അതിർത്തികൾ ഭേദിച്ച് സഹായിക്കണമെന്ന് ഉച്ചകോടിയിൽ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. കൊവിഡിൽ നിന്നും ആരും സുരക്ഷിതരല്ലെന്നും എല്ലാവരും സുരക്ഷിതരാവാതെ ആരും സുരക്ഷിതരാവില്ലെന്നും ജർമ്മൻ പ്രസിഡന്‍റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്‌ൻമിയർ പറഞ്ഞു. ലോകത്ത് ഇതുവരെ 42 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്. ഒരു മില്യണിലധികം പേർ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.