ETV Bharat / international

38,000 പലസ്തീനികൾ പലായനം ചെയ്തു: യുഎൻ - വേൾഡ് ഫുഡ് പ്രോഗ്രാം

ഗസയിലെ 41 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു

UN: 38,000 Palestinians displaced in Gaza  38,000 Palestinians displaced in Gaza  Palestinians displaced in Gaza  Israel Palestine clash  Israel-Palestine clash.  38,000 പലസ്തീനികൾ പലായനം ചെയ്തു: യുഎൻ  യുഎൻ  പലസ്തീൻ  ഇസ്രയേൽ  ഐക്യരാഷ്ട്രസഭ  വേൾഡ് ഫുഡ് പ്രോഗ്രാം  യു‌എൻ‌ആർ‌ഡബ്ല്യുഎ
38,000 പലസ്തീനികൾ പലായനം ചെയ്തു
author img

By

Published : May 18, 2021, 9:55 AM IST

ന്യൂയോർക്ക്: ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിന്‍റെ ഫലമായി 38000ലധികം ആളുകൾ പലായനം ചെയ്തതായും 2500ലേറെ പേർക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ. പലായനം ചെയ്യപ്പെട്ടവർ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയായ യു‌എൻ‌ആർ‌ഡബ്ല്യുഎ നടത്തുന്ന 48 സ്കൂളുകളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

Also Read: ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തലിന് പിന്തുണയുമായി വൈറ്റ് ഹൗസ്

ഗസയിലെ 41 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യോമാക്രമണത്തിൽ തകർന്നതായും വൈദ്യുത ലൈനിലെ തകരാറുമൂലം ഗസയിലുടനീളമുള്ള വൈദ്യുതി വിതരണം പ്രതിദിനം ആറ് മുതൽ എട്ട് മണിക്കൂർ വരെയാക്കി കുറച്ചതായും ആരോഗ്യ പരിരക്ഷ, വെള്ളം, ശുചിത്വം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ താറുമാറായതായും ഡുജാറിക് പറഞ്ഞു. വടക്കൻ ഗസയിലെ 51,000ത്തിലധികം ആളുകൾക്ക് വേൾഡ് ഫുഡ് പ്രോഗ്രാം വഴി അടിയന്തര സഹായം നൽകിത്തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.