വാഷിംഗ്ടൺ: 2020ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച 300,000 ട്വീറ്റുകൾ ട്വിറ്റർ ലേബൽ ചെയ്തു. ട്വിറ്ററിന്‍റെ സിവിക് ഇന്‍റഗ്രിറ്റി പോളിസി പ്രകാരമാണ് ട്വീറ്റുകൾ ലേബൽ ചെയ്തത്. ഇതിൽ തെരഞ്ഞെടുപ്പിലെ 0.2 ശതമാനം ട്വീറ്റുകൾ ഉൾപ്പെടുന്നു. 456 ട്വീറ്റുകൾക്ക് അധികൃതർ മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 89 ട്വീറ്റുകളും റീ ട്വീറ്റുകളും ട്വിറ്റർ ഫ്ലാഗുചെയ്തു. തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ നേരിടാനുള്ള പ്ലാറ്റ്‌ഫോമിലെ ശ്രമത്തിൽ നിരവധി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റയുടെ പിന്തുണയുള്ള 'പ്രീ-ബങ്ക്' പ്രോംപ്റ്റുകളും ഉൾപ്പെടുന്നു.