വാഷിങ്ടൺ: യുഎസ് സൈനികരെ വധിക്കാന്‍ റഷ്യ താലിബാനുമായി ഗൂഢാലോചന നടത്തിയെന്ന വിഷയത്തിൽ ട്രംപിന്‍റെ പ്രതികരണം ശ്രദ്ധേയമാണെന്ന് മുൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ ജോൺ ബോൾട്ടൺ. വിവരം ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ട്രംപിനെ അറിയിച്ചെന്ന വാർത്ത ട്രംപ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് മുൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ജോൺ ബോൾട്ടൺ രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് യുഎസ് സൈനികരെ കൊല്ലാൻ റഷ്യൻ താലിബാൻ ഗൂഢാലോചന നടത്തിയെന്ന വാർത്ത ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനും ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസിനും ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് പ്രസ്‌തുത സ്ഥാപനം ചെയ്യുന്നതെന്നും പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.
അതേ സമയം ഇക്കാര്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്ന് പറഞ്ഞതിലൂടെ നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയതെന്ന് ബോൾട്ടൺ ആരോപിച്ചു. പ്രസിഡന്‍റ് സേനയുടെ സുരക്ഷയെപ്പറ്റി ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം യുഎസിലെ റഷ്യൻ എംബസിയും താലിബാനും വാർത്ത നിഷേധിച്ചിരുന്നു.