വാഷിംഗ്ടൺ: ചൈനയെയും ഇന്ത്യയെയും റഷ്യയെയും 'മലിനം' എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നവംബർ 3ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള അന്തിമ ചർച്ചയിൽ കാർബൺ വിസർജനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്‍റ് .
ചൈനയെ നോക്കൂ, അത് എത്രത്തോളം മലിനമാണ്. റഷ്യയെ നോക്കൂ. ഇന്ത്യയെ നോക്കൂ. ഈ രാജ്യങ്ങളിലെ വായു എത്രത്തോളം മലിനമാണ്. ട്രില്യൺ മരങ്ങൾ പരിപാടി കൊണ്ടുവന്നു. രാജ്യത്ത് നിരവധി വ്യത്യസ്ത പ്രോഗ്രാമുകളുണ്ട്. ഞാൻ പരിസ്ഥിതിയെ ഇഷ്ടപ്പെടുന്നു. എനിക്ക് വേണ്ടത് വ്യത്തിയുള്ള വായുവും വെള്ളവുമാണ്. ലോകരാഷ്ട്രങ്ങളെ നോക്കിയാൽ ഏറ്റവും കുറഞ്ഞ കാർബൺ വിസർജനമുള്ളത് അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.
തന്‍റെ ഭരണത്തിൻ കീഴിൽ കഴിഞ്ഞ 35 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ അളവിൽ കാർബൻ വിസർജനം രേഖപ്പെടുത്തിയതായി ട്രംപ് അവകാശപ്പെട്ടു. അതേസമയം, കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ അസ്തിത്വപരമായ ഭീഷണിയാണെന്ന് ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡൻ പ്രതികരിച്ചു.