വാഷിങ്‌ടണ്‍ ഡിസി: ജൂതര്‍ക്കെതിരെയുള്ള വിവേചനം നിയമലംഘനമായി ഉൾപ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്‌ച ഒപ്പുവെച്ചു. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ഹനുക്കാ പാര്‍ട്ടിയിലായിരുന്നു ഉത്തരവ് നടപ്പാക്കിയത്.
ജൂത വിദ്യാർഥികൾക്കെതിരായ വിവേചനം നേരിടുന്നതിൽ പരാജയപ്പെട്ടാൽ കോളജുകളിലെയും സർവകലാശാലകളിലെയും ധനസഹായം യുഎസ് സർക്കാര്‍ നിർത്തലാക്കുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. മൗലികാവകാശ നിയമപ്രകാരം ആറാം ഉത്തരവ് ലംഘിക്കുന്ന ഏതെങ്കിലും കോളജിൽ നിന്നോ വിദ്യാഭ്യാസ പദ്ധതിയിൽ നിന്നോ ധനസഹായം അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പിന് തടയാൻ കഴിയും. ഉത്തരവ് പ്രഖ്യാപിക്കുന്നതിനിടെ ട്രംപ് ജൂതവിദ്വേഷത്തെ പ്രതിരോധിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ജൂതസമൂഹം സ്വാഗതം ചെയ്‌ത ഉത്തരവില്‍ അപലപിച്ച് പലസ്‌തീന്‍ സംഘടനകൾ രംഗത്തെത്തി.