ETV Bharat / international

യുഎസിൽ പ്രതിഷേധം; 1807ലെ നിയമം കൊണ്ടുവരുമെന്ന് ട്രംപ്

കലാപം അവസാനിപ്പിക്കാൻ ലഭ്യമായ എല്ലാ ഫെഡറൽ സജ്ജീകരണങ്ങളും ഒരുക്കുമെന്നും ട്രംപ് അറിയിച്ചു.

1807 law  Trump says he will invoke 1807 law  Mayors  National Guard  George Floyd  Donald Trump
ട്രംപ്
author img

By

Published : Jun 2, 2020, 9:55 AM IST

വാഷിംഗ്ടൺ: രാജ്യത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ വേഗത്തിൽ പരിഹരിക്കുന്നതിനായി സൈന്യത്തെ അണിനിരത്താൻ 1807ലെ നിയമം നടപ്പാക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കലാപം അവസാനിപ്പിക്കാൻ ലഭ്യമായ എല്ലാ ഫെഡറൽ സജ്ജീകരണങ്ങളും ഒരുക്കുമെന്നും ട്രംപ് അറിയിച്ചു. ഏഴ് മണിക്ക് കർഫ്യൂ കർശനമായി നടപ്പാക്കും. നിരപരാധികളെ ഭീഷണിപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോർജ്ജ് ഫ്ലോയിഡിന്‍റെ ക്രൂരമായ മരണത്തിൽ എല്ലാ അമേരിക്കക്കാരും ദുഃഖിതരാണ്. ജോർജ്ജിനും കുടുംബത്തിനും നീതി ലഭ്യമാക്കാൻ ഭരണകൂടം പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രതലവൻ എന്ന നിലയിൽ ആദ്യത്തെ കടമ രാജ്യത്തെയും അമേരിക്കൻ ജനതയെയും സംരക്ഷിക്കുക എന്നതാണ്. രാജ്യത്തിന്‍റെ നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.