വാഷിങ്‌ടൺ: കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനയിലെ വുഹാനാണെന്ന തന്‍റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ തന്നെ ശത്രു ആയി കാണുന്നവർ പോലും താൻ പറഞ്ഞത് ശരിയാണെന്ന് അംഗീകരിക്കാൻ തുടങ്ങിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ലോക്യരാജ്യങ്ങൾ ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണം ചൈനയാണെന്നും ഇതിന് ചൈനക്ക് കടുത്ത ശിക്ഷാ നടപടി നൽകണമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ആരോഗ്യ വകുപ്പ് ഉപദേഷ്ടാവ് ആന്‍റണി ഫൗസിയടക്കമുള്ളവർ തന്‍റെ ഭരണ കാലഘട്ടത്തിൽ ചൈനാ വിരുദ്ധ നയത്തെ വിമർശിച്ചിരുന്നു. എന്നാൽ ഞാനന്ന് ചൈനയെ സംശയിക്കണമെന്ന കാര്യത്തിൽ ഉറച്ചുനിന്നു.
ALSO READ:ആർബിഐ പലിശ നിരക്കിൽ മാറ്റമില്ല
ചൈനയുടെ ആഗോളതലത്തിലെ കുതന്ത്രങ്ങളെല്ലാം താനാണ് തുറന്നുകാണിച്ചതെന്നും ഇന്ന് അതെല്ലാം തെളിവ് സഹിതം പുറത്തുവരികയാണെന്നും ട്രംപ് പറഞ്ഞു. ചൈനയ്‌ക്കെതിരെ എന്‍റെ നടപടികൾക്ക് ഇന്ന് പിന്തുണ ലഭിക്കുന്നു. ഇനിയെങ്കിലും ആഗോളസമൂഹത്തിനെ കൊന്നൊടുക്കുന്ന ചൈനയ്‌ക്കെതിരെ നടപടി എടുക്കണം. കനത്ത പിഴ ഈടാക്കി അന്താരാഷ്ട്രസമൂഹം പ്രതിരോധിക്കാൻ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു.