ETV Bharat / international

യുഎസിൽ കൊവിഡ് രൂക്ഷമാകുമെന്ന് ഡൊണാൾഡ് ട്രംപ് - coronavirus outbreak in US

അമേരിക്കൻ ഐക്യനാടുകളിൽ 3.8 ദശലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,41,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്ചു

ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്
author img

By

Published : Jul 22, 2020, 7:53 AM IST

വാഷിങ്‌ടണ്‍: യുഎസിൽ കൊവിഡ് പ്രതിസന്ധി മൂർദ്ധന്യാവസ്ഥയിലെത്തിയതിന് ശേഷം മെച്ചപ്പെടുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിന്‍റെ ചില മേഖലകൾ വളരെ മികച്ചരീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു. എന്നാൽ ഫ്ലോറിഡയിൽ ആശങ്ക നിലനിൽക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുമ്പ് അത് കൂടുതൽ വഷളാകും. ഈ കാര്യങ്ങളെക്കുറിച്ച് പറയാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ സ്ഥിതി അങ്ങനെയാണെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കൻ ഐക്യനാടുകളിൽ 3.8 ദശലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,41,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്ചു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, ഫ്ലോറിഡ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കേസുകളിൽ വലിയ വർദ്ധനവുണ്ട്.

മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിലപാടിലും ട്രംപ് മാറ്റം വരുത്തി. മാസ്ക് ധരിക്കുന്നവരാണ് യഥാർഥ രാജ്യ സ്നേഹികളെന്നാണ് ട്രംപിന്‍റെ പുതിയ ട്വീറ്റ്. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യ സ്നേഹമാണ്. തന്നെക്കാൾ അധികം രാജ്യത്തെ സ്നേഹിക്കുന്ന ആരുമില്ലെന്ന കുറിപ്പോടെ മാസ്ക് ധരിച്ച ചിത്രവും ട്രംപ് ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.