പുൽവാമ ഭീകരാക്രമണത്തിന് അതിശക്തമായി മറുപടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെഇന്ത്യാ പാക് ബന്ധം വഷളായിരിക്കുകയാണ്.ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം അത്യന്തം അപകടകരമായ അവസ്ഥയിലാണുള്ളത്.രണ്ട് രാഷ്ട്രങ്ങളും വിദ്വേഷം അവസാനിപ്പിക്കണമെന്നാണ് തങ്ങളുടെ അഗ്രഹം. ഈ അവസ്ഥ തുടരാതിരിക്കാൻ അമേരിക്ക വേണ്ടത് ചെയ്യുന്നുണ്ടെന്നുംട്രംപ് പറഞ്ഞു.
ഇന്ത്യ ശക്തമായ എന്തോ പദ്ധതിയിടുന്നുണ്ട്.അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. 50 ഓളം സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ആ വികാരം തനിക്ക് മനസിലാകുന്നുണ്ട്.യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ്ശ്രമിക്കുന്നത്.ഇരുരാജ്യങ്ങളുമായി സമധാനത്തിനായി ചർച്ച നടത്തുന്നുണ്ടെന്നുംട്രംപ് വ്യക്തമാക്കി.
അതേസമയം ഭീകരസംഘടനകൾക്കു നൽകുന്ന സഹായവും അതിർത്തികടന്നുള്ള തീവ്രവാദവും ഉയർത്തിക്കാട്ടി രാജ്യാന്തര സമൂഹത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. പാകിസ്ഥാന്നൽകിയ സൗഹൃദരാഷ്ട്ര പദവി പിൻവലിച്ച ഇന്ത്യ, പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം തീരുവ ഉയർത്തുകയും ചെയ്തിരുന്നു..