ETV Bharat / international

തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥ ഇല്ലാതാക്കുമെന്ന് ട്രംപ് - trump latest news

സാമ്പത്തിക ഉപരോധത്തിന് പുറമേ സ്വത്ത് തടയൽ, യുഎസിലേക്ക് പ്രവേശിക്കുന്നത് തടയല്‍ തുടങ്ങിയവയും നടപ്പിലാക്കും.

ട്രംപ്
author img

By

Published : Oct 15, 2019, 9:56 AM IST

വാഷിങ്‌ടണ്‍:വടക്കുകിഴക്കൻ സിറിയയിൽ തുർക്കിയുടെ സൈനിക ആക്രമണത്തിൽ പ്രതിഷേധവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് . സിറിയയെ ആക്രമിക്കാൻ ശ്രമിച്ചാൽ തുർക്കിയുടെ സമ്പദ്‍വ്യവസ്ഥ തകർക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇതേ തുടർന്ന് തുർക്കി ഉദ്യോഗസ്ഥർക്കെതിരെ ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സ്റ്റീൽ നികുതി വര്‍ധിപ്പിച്ചു. തുര്‍ക്കിയുമായുള്ള 100 ബില്യൺ ഡോളറിന്‍റെ വ്യാപാര ഇടപാട് ചർച്ചകൾ അമേരിക്ക അവസാനിപ്പിച്ചെന്നും ട്രംപ് അറിയിച്ചു.

അപകടകരവും വിനാശകരവുമായ പാതയിലൂടെ തുർക്കി നേതാക്കൾ സഞ്ചരിക്കുകയാണെങ്കിൽ തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയെ വേഗത്തിൽ നശിപ്പിക്കാൻ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് തുര്‍ക്കിയെ ഓര്‍മപ്പെടുത്തി. ഏതു നിമിഷവും അമേരിക്ക തുര്‍ക്കിയിലെത്താമെന്നും ട്രംപ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗന് മുന്നറിയിപ്പ് നല്‍കി.

തുർക്കിക്കെതിരായ ഉപരോധത്തിന്‍റെ ഭാഗമായി തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അകാർ, ആഭ്യന്തര മന്ത്രി സുലൈമാൻ സോയിലു, ഊർജ്ജ മന്ത്രി ഫാത്തിഹ് ഡോൺമെസ് എന്നിവരെ അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. യുഎസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിൽ തുർക്കി പ്രശ്‌നം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാനും ട്രംപ് ആവശ്യപ്പെട്ടു.

സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചതിനെത്തുടർന്ന് ബുധനാഴ്ച കുർദിഷ് പോരാളികൾക്കെതിരെ തുര്‍ക്കി ആക്രമണം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.