ETV Bharat / international

ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; ഉടന്‍ അധികാരം ഒഴിയേണ്ടി വരില്ല

230 പേര്‍ അനുകൂലിച്ചു. 197 പേര്‍ എതിര്‍ത്തു.

trump impeachment  ട്രംപിനെ ഇംപീച്ച ചെയ്തു  ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; ഉടന്‍ അധികാരം ഒഴിയേണ്ടി വരില്ല
ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; ഉടന്‍ അധികാരം ഒഴിയേണ്ടി വരില്ല
author img

By

Published : Dec 19, 2019, 7:21 AM IST

Updated : Dec 19, 2019, 8:19 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ്. ട്രംപ് അധികാരം ദുര്‍വിനിയോഗം നട
ത്തിയെന്ന പ്രമേയം ആണ് പാസായത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളായിരുന്നു ട്രംപിനെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ ഉടന്‍ അധികാരമൊഴിയേണ്ടി വരില്ല. ഉപരിസഭയായ സെനറ്റില്‍ വീണ്ടും വോട്ടു നടത്തും. നിലവിൽ സെനറ്റിൽ 53 റിപ്പബ്ലിക്കൻ അംഗങ്ങളും 45 ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്രരുമുണ്ട്.

ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; ഉടന്‍ അധികാരം ഒഴിയേണ്ടി വരില്ല

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്‍റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ചമെന്‍റ് നടപടികള്‍ നേരിടുന്നത്.

ട്രംപിനെതിരായ ആരോപണങ്ങള്‍

2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ, ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലൻസ്കിയെ നിർബന്ധിച്ചു എന്നതാണ് ട്രംപിനെതിരെ ഉയരുന്ന ആരോപണം. ഈ വര്‍ഷം സെപ്‌റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. ജൂലൈ 25ന് ഡൊണാൾഡ് ട്രംപ് സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള പരാതി, ഓഗസ്റ്റിൽ വിസിൽ ബ്ളോവർ (രഹസ്യ വിവരം പുറംലോകത്തെ അറിയിക്കുന്ന അജ്ഞാതൻ) ഉയർത്തുന്നതോടെയാണ് ഉക്രെയ്ൻ സംഭവ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ട്രംപ് തന്‍റെ അധികാര പദവി ദുർവിനിയോഗം ചെയ്തു കൊണ്ട് ഒരു വിദേശ രാജ്യത്തെ ഭരണാധികാരിയെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിസിൽ ബ്ളോവറുടെ കണ്ടെത്തൽ.

സെലൻസ്കി വഴങ്ങാത്ത പക്ഷം, സൈനിക സഹായത്തിനായി അമേരിക്ക ഉക്രെയ്ന് നൽകാനിരുന്ന 400 മില്ല്യൺ ഡോളർ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഉക്രെയ്ന് സഹായം നൽകാൻ യു.എസ് കോൺഗ്രസ് നേരത്തെ തന്നെ അനുമതി നൽകിയിരുന്നെങ്കിലും ജൂലൈയിൽ ഈ തുകയുടെ കൈമാറ്റം മരവിപ്പിക്കുകയായിരുന്നു.

2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉക്രയ്‌ന് ഇടപെട്ടുവെന്നതിന് തെളിവ് വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടപെട്ടത് റഷ്യയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പറയുമ്പോഴായിരുന്നു ട്രംപ് തന്‍റെ ആവശ്യം ഉക്രയിനോട് ഉന്നയിച്ചത്.

Intro:Body:Conclusion:
Last Updated : Dec 19, 2019, 8:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.