വാഷിങ്ടണ്‍: ടെഹ്‌റാനിന് സമീപം യുക്രൈന്‍ വിമാനം തകർന്നതിൽ തനിക്ക് സംശയമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനിൽ ബുധനാഴ്ചയുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് മരിച്ചത്. യന്ത്ര തകരാര്‍ കാരണം ഉണ്ടായ അപകടമല്ലെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിനിടെ ഇറാന്‍റെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോകുന്നതിനിടെ എയർപോർട്ടിൽ നിന്നു 45 കിലോമീറ്റർ ദൂരെ പാടത്താണ് വിമാനം തകർന്നു വീണത്. മരിച്ച 176 പേരിൽ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉൾപ്പെടുന്നു. ഇവർ ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മൃതദേഹങ്ങളും വിമാനത്തിന്‍റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു.