വാഷിങ്ടൺ : കൊവിഡ് വ്യാപനം തടയുന്നതിനായി സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നിർദേശങ്ങളുടെ കാലാവധി ഏപ്രിൽ 30 വരെ നീട്ടിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് ന്യൂസ് ബ്രീഫിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രണ്ടാഴ്‌ചക്കുള്ളിൽ കൊവിഡ് മരണ നിരക്ക് കൂടാനാണ് സാധ്യതയെന്നും ജൂൺ ഒന്നോടെയാവും രാജ്യം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേ സമയം രാജ്യത്ത് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ കൊവിഡ് മരണം സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്‌ദ്ധനായ ആന്‍റണി ഫൗസി മുന്നറിയിപ്പ് നൽകിയിരുന്നു. ജോൺസ് ഹോംപ്‌കിൻസ് സർവകശാലയുടെ പുതിയ കണക്കുകൾ പ്രകാരം കൊവിഡ് മൂലം 2467 പേർ മരിക്കുകയും 1,40000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു.