ETV Bharat / international

ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ജോ ബൈഡനെന്ന് ട്രംപ്

author img

By

Published : Oct 16, 2020, 10:28 AM IST

ബൈഡന്‍ തികച്ചും അഴിമതിക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും വളരെക്കാലമായി അത്തരത്തിലാണ് ബൈഡന്‍റെ പ്രവര്‍ത്തനമെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ട്രംപ് ആരോപിച്ചു

Donald Trump  Joe Biden  US Presidential elections  Amercian elections  Coronavirus  US presidential debate  Trump vs Biden  ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ജോ ബൈഡന്‍; ട്രംപ്  ജോ ബൈഡന്‍  ഡൊണാള്‍ഡ് ട്രംപ്  ഏറ്റവും മോശം സ്ഥാനാർത്ഥി  യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്
ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ജോ ബൈഡന്‍; ട്രംപ്

ഗ്രീൻവില്ലെ: അമേരിക്കയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് തന്‍റെ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് ഡൊണാള്‍ഡ് ട്രംപ്. ആവേശഭരിതമായ തെരഞ്ഞെടുപ്പില്‍ ഏറ്റവും അയോഗ്യനായ എതിര്‍സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്നും ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ട ആവശ്യകത വരില്ല. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡന്‍ ജയിച്ചാല്‍ അത് ചൈനയുടെ വിജയവും തനിക്കാണ് ജയമെങ്കില്‍ അത് അമേരിക്കയുടെ വിജയവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ബൈഡന്‍ തികച്ചും അഴിമതിക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനാണ്. വളരെക്കാലമായി അത്തരത്തിലാണ് ബൈഡന്‍റെ പ്രവര്‍ത്തനമെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ ചൈനയ്ക്ക് തട്ടിയെടുക്കാന്‍ ബൈഡന്‍ അവസരമൊരുക്കുന്നതിനിടെയാണ് ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ചൈനയിലെ വന്‍കിട കമ്പനിയുമായി വ്യാപാരക്കരാറുണ്ടാക്കിയതെന്നും ട്രംപ് ആരോപിച്ചു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.