ETV Bharat / international

അമേരിക്കയിൽ തോക്ക് വിൽപനശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി - ട്രംപ്

മറ്റ് വ്യവസായങ്ങൾ പൂർണമായും നിർത്തിവെച്ച സാഹചര്യത്തിലാണ് തീരുമാനം

Donald Trump  National Rifle Association  National Shooting Sports Foundation  US government  തോക്ക് വിൽപ്പനശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി  ട്രംപ്  എൻആർഎ
അമേരിക്കയിൽ തോക്ക് വിൽപ്പനശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി
author img

By

Published : Mar 31, 2020, 11:09 AM IST

വാഷിങ്‌ടൺ: കൊവിഡ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ തോക്ക് വില്‍പനശാലകള്‍ തുറക്കാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. മറ്റ് വ്യവസായങ്ങൾ പൂർണമായും നിർത്തിവെച്ച സാഹചര്യത്തിൽ തോക്ക് വ്യവസായികളുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം.

വൈറസ് പടരാതിരിക്കാൻ ജനങ്ങൾ വീട്ടിൽ തന്നെ തുടരുന്നതിനാൽ തോക്ക് വിൽപ്പനശാലകൾ തുറന്നിടണോ വേണ്ടയോ എന്ന വിഷയത്തിൽ നിരവധി അഭിപ്രായപ്രകടനങ്ങൾ അമേരിക്കയിൽ നടന്നു. ലോസ് ഏഞ്ചൽസിൽ തോക്ക് ശാലകൾ അടയ്ക്കാൻ അവിടുത്തെ സർക്കാർ രണ്ടുതവണ ഉത്തരവിട്ടു.

പലചരക്ക് കടകൾ, ഫാർമസികൾ, ആശുപത്രികൾ എന്നിവ പോലെ തോക്ക് വ്യാപാരവും അത്യാവശ്യ സേവനമായി കണക്കാക്കി അവ തുറന്നിടാൻ അനുവാദമുണ്ടെന്ന് കഴിഞ്ഞയാഴ്‌ച ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു. നാഷണൽ റൈഫിൾ അസോസിയേഷൻ, നാഷണൽ ഷൂട്ടിങ് സ്പോർട്‌സ് ഫൗണ്ടേഷൻ (എൻഎസ്എസ്എഫ്), മറ്റ് സംഘടനകൾ എന്നിവരുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു അറിയിപ്പ്.

തോക്കുകൾ വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും അതിനാൽ വ്യവസായ ശാലകൾ തുറന്നിടുന്നത് നിർണായകമാണെന്നും വ്യവസായികൾ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തോക്ക് വിൽപ്പനയിൽ വൻ വർധനവാണ് ഉണ്ടായത്. കൊവിഡ് വ്യാപനത്തിന് ശേഷം തോക്ക് വിൽപ്പന ശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഈ സമയത്ത് അമേരിക്കക്കാർ തങ്ങളുടെ സുരക്ഷയും പ്രിയപ്പെട്ടവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആയുധങ്ങൾ സൂക്ഷിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നതായി എൻ‌എസ്‌എസ്എഫിന്‍റെ മുതിർന്ന വൈസ് പ്രസിഡന്‍റും ജനറൽ കൗൺസിലറുമായ ലാറൻസ് കീൻ പറഞ്ഞു. അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും തോക്ക് വിൽപ്പനശാലകൾ തുറന്നിടാൻ അനുവദിച്ചു. എന്നാൽ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലെ വിൽപനശാലകൾ പൂട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.