വാഷിംഗ്ടൺ: ബാഗ്ദാദിലെ യുഎസ് എംബസി ഇറാൻ ആക്രമിച്ചെന്ന ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാഖിൽ ഒരു അമേരിക്കക്കാരൻ കൊല്ലപ്പെട്ടാൽ ടെഹ്‌റാൻ സമാധാനം പറയേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് എംബസിയ്ക്ക് നേരെ കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണത്തിൽ പ്രധാന സർക്കാർ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി ബാഗ്ദാദിലെ യുഎസ് എംബസി ഞായറാഴ്ച വ്യക്തമാക്കി.
മൂന്ന് റോക്കറ്റുകൾ ഗ്രീൻ സോണിൽ ആക്രമണം നടത്തിയതായും യുഎസ് എംബസിയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തോട് പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണം തുടരുകയാണെങ്കിൽ എംബസി അടച്ചുപൂട്ടുമെന്ന് വാഷിംഗ്ടൺ ഇറാഖിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ട്രംപ് ഭരണകൂടം അറയിച്ചിരുന്നു.