ഫ്ലോറിഡ: ചൈനക്കെതിരെ വീണ്ടും ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്നും യുഎസ് ഇത് ഒരിക്കലും മറക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട റാലിയില്‍ സംസാരിക്കവേയാണ് ട്രംപിന്‍റെ പ്രസ്‌താവന. കൊവിഡിൽ നിന്ന് മടങ്ങിവരികയാണ്. രണ്ട് ലക്ഷത്തിലധികം ആളുകളെ നഷ്ടപ്പെട്ടു. കൊവിഡ് വ്യാപനത്തിന് മുമ്പ് അമേരിക്കയ്ക്ക് എക്കാലത്തെയും മികച്ച സമ്പദ്‌വ്യവസ്ഥ ഉണ്ടായിരുന്നെന്നും കൊവിഡ് ഭയാനകമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്നും ട്രംപ് പറഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച്, രാജ്യത്താകെ 80 ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,18,097 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 31,77,397 പേർ രോഗമുക്തരായി.
ചൈനയെ കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ് - ചൈനയെ കടന്നാക്രമിച്ച് ട്രംപ്
കൊവിഡ് ഭയാനകമായ സാഹചര്യമാണെന്നും ട്രംപ്