ETV Bharat / international

അപകടഭീതി ഉയര്‍ത്തി 'നിക്കോളസ്' കൊടുങ്കാറ്റ്; കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യത - louisiana storm news

ഞായറാഴ്‌ച രാത്രി ടെക്‌സസ് തീരത്തേക്ക് നീങ്ങിയ കൊടുങ്കാറ്റ് ടെക്‌സസ് തീരദേശ മേഖല, മെക്‌സിക്കോ, ലൂസിയാന എന്നിവിടങ്ങളില്‍ കനത്ത മഴയും പ്രളയവും സൃഷ്‌ടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്

നിക്കോളസ് കൊടുങ്കാറ്റ് വാര്‍ത്ത  കൊടുങ്കാറ്റ് വാര്‍ത്ത  ടെക്‌സസ് കൊടുങ്കാറ്റ് വാര്‍ത്ത  ലൂസിയാന കൊടുങ്കാറ്റ് വാര്‍ത്ത  കൊടുങ്കാറ്റ് ജാഗ്രത വാര്‍ത്ത  അമേരിക്ക കൊടുങ്കാറ്റ് മുന്നറിയിപ്പ് വാര്‍ത്ത  Tropical Storm Nicholas  Tropical Storm Nicholas news  texas tropical Storm Nicholas news  nicholas texas news  texas storm news  louisiana storm news  അമേരിക്ക കൊടുങ്കാറ്റ് വാര്‍ത്ത
അപകടഭീതി ഉയര്‍ത്തി 'നിക്കോളസ്' കൊടുങ്കാറ്റ്; കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യത
author img

By

Published : Sep 13, 2021, 10:05 AM IST

വാഷിങ്‌ടണ്‍: അമേരിക്കയില്‍ അപകട ഭീതി ഉയര്‍ത്തി ഉഷ്‌ണമേഖല കൊടുങ്കാറ്റായ നിക്കോളസ്. ഞായറാഴ്‌ച രാത്രി ടെക്‌സസ് തീരത്തേക്ക് നീങ്ങിയ കൊടുങ്കാറ്റ് തിങ്കളാഴ്‌ച രാത്രിയോടെ തീരം തൊടും. ടെക്‌സസ് തീരദേശ മേഖല, മെക്‌സിക്കോ, ലൂസിയാന എന്നിവിടങ്ങളില്‍ കൊടുങ്കാറ്റ് കനത്ത മഴയും പ്രളയവും സൃഷ്‌ടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരമാവധി സുസ്ഥിരമായ കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറില്‍ 19 കിലോമീറ്റര്‍ വേഗതയിലാണ് നീങ്ങുന്നത്. തിങ്കളാഴ്‌ച രാത്രിയോ ചൊവ്വാഴ്‌ച പുലര്‍ച്ചെയോ തീരത്ത് എത്തുന്നത് വരെ കൊടുങ്കാറ്റ് ക്രമേണ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകര്‍ പറയുന്നു.

തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

ടെക്‌സസ് തീരദേശ മേഖലയില്‍ കൊടുങ്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ടെക്‌സസിന്‍റെ ഭൂരിഭാഗം തീരങ്ങളും ജാഗ്രതയിലാണെന്നും മിയാമിയിലെ നാഷണൽ ഹ്യൂറികെയ്‌ന്‍ സെന്‍ററിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്‌ച നിക്കോളാസ് മധ്യ ടെക്‌സസ് തീരത്തോടടുക്കുമെന്നാണ് വിലയിരുത്തല്‍. ഇത് മൂലം ടെക്‌സസില്‍ കനത്ത മഴയും പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

ടെക്‌സസിലും തെക്കുപടിഞ്ഞാറൻ ലൂസിയാനയിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് 25 സെന്‍റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ടെക്‌സസിലെ തീരപ്രദേശങ്ങളിൽ ഞായറാഴ്‌ച രാത്രി മുതൽ മധ്യവാരം വരെ പരമാവധി 50 സെന്‍റീമീറ്റർ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

ലൂസിയാനയില്‍ അടിയന്തരാവസ്ഥ

തീരപ്രദേശം മുഴുവനായും രക്ഷാസംഘങ്ങളെയും അടിയന്തര മെഡിക്കൽ സംഘങ്ങളേയും സജ്ജമാക്കിയതായി ടെക്‌സസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. കൊടുങ്കാറ്റിനെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരും. ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും അബോട്ട് പ്രസ്‌താവനയിൽ പറഞ്ഞു.

കൊടുങ്കാറ്റിന്‍റേയും പ്രളയത്തിന്‍റേയും പ്രത്യാഘാതങ്ങളില്‍ നിന്നും കര കയറുന്ന ലൂസിയാനയില്‍ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്‌വേര്‍ഡ്‌സ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ലൂസിയാനയില്‍ ഭാഗികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

2021ലെ അറ്റ്ലാന്‍റിക് ചുഴലിക്കാറ്റ് സീസണിലെ 14-ാമത്തെ കൊടുങ്കാറ്റാണ് നിക്കോളസെന്ന് കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ചുഴലിക്കാറ്റ് ഗവേഷകൻ ഫിൽ ക്ലോട്ട്സ്ബാക്ക് പറഞ്ഞു. 1966ന് ശേഷം 2005, 2011, 2012, 2020 എന്നി വർഷങ്ങളില്‍ മാത്രമാണ് പതിനാലോ അതിൽ കൂടുതല്‍ കൊടുങ്കാറ്റുകളോ അമേരിക്കയില്‍ രൂപം കൊണ്ടിട്ടുള്ളത്.

Read more: യുഎസില്‍ കനത്ത നാശം വിതച്ച് ഐഡ; നിരവധി വീടുകള്‍ തകര്‍ന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.