വാഷിങ്ടണ്‍: യുഎസിന്‍റെ മധ്യ, തെക്കൻ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. മരണ സംഖ്യ 100 കടന്നേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ടും ശനിയാഴ്‌ചയുമാണ് കെന്‍റക്ക്, അർകൻസസ്, ഇല്ലിനോയിസ്, ടെന്നസി, മിസിസിപ്പി, മിസോറി തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ 30ലേറെ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
കെന്‍റക്കില്‍ മാത്രം 70 പേര്‍ മരിച്ചതായും സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ഗവർണർ ആൻഡി ബെഷിയർ വ്യക്തമാക്കി. നിരവധി പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അർകൻസസില്‍ രണ്ടും, ടെന്നസിയില്‍ നാലും, ഇല്ലിനോയിസില്‍ ആറും, മിസോറിയില്‍ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
also read: പാകിസ്ഥാനിൽ മോഷണ ശ്രമം ആരോപിച്ച് സ്ത്രീകളെ വിവസ്‌ത്രരാക്കി മർദ്ദിച്ചു
കെന്‍റക്കിലെ ഒരു മെഴുകുതിരി ഫാക്ടറി, പടിഞ്ഞാറൻ ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസ്, അർക്കൻസാസിലെ ഒരു നഴ്സിങ് ഹോം എന്നിവയുള്‍പ്പെടെ തകർന്നിട്ടുണ്ട്. കുറഞ്ഞത് നൂറോളം പേർ ഇവിടെ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഇവര്‍ക്ക് പുറമെ വീടുകളിലും മറ്റും കുടങ്ങിക്കിടക്കുന്നവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.