ETV Bharat / international

കൊവിഡ്‌ മഹാമാരിയിൽ ജീവൻ നഷ്‌ടമായവർക്ക്‌ ആദരമർപ്പിച്ച് ബൈഡനും കമലാ ഹാരിസും - അന്താരാഷ്‌ട്ര വാർത്തകൾ

വാഷിംഗ്ടണിലെ നാഷണൽ മാളിലുള്ള ലിങ്കൺ മെമ്മോറിയൽ കുളത്തിന്‌ സമീപമാണ്‌ ചടങ്ങ്‌ നടന്നത്‌.

ജോ ബൈഡൻ  കമലാ ഹാരിസ്‌  Tonight will begin healing together  Biden, Harris pay tribute to Americans who died of COVID  അമേരിക്കൻ വാർത്ത  അന്താരാഷ്‌ട്ര വാർത്തകൾ  കൊവിഡിൽ ജീവൻ നഷ്‌ടമായവർക്ക്‌ ആദരം
കൊവിഡ്‌ മഹാമാരിയിൽ ജീവൻ നഷ്‌ടമായവർക്ക്‌ ആദരവർപ്പിച്ച് ബൈഡനും കമലാ ഹാരിസും
author img

By

Published : Jan 20, 2021, 6:57 AM IST

വാഷിംങ്‌ടൺ: കൊവിഡ്‌ മഹാമാരിയിൽ ജീവൻ നഷ്‌ടമായവർക്ക്‌ ആദരമർപ്പിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്‌ ജോ ബൈഡനും നിയുക്ത വൈസ്‌ പ്രസിഡന്‍റ്‌ കമലാ ഹാരിസും. വാഷിംഗ്ടണിലെ നാഷണൽ മാളിലുള്ള ലിങ്കൺ മെമ്മോറിയൽ കുളത്തിന്‌ സമീപമാണ്‌ ചടങ്ങ്‌ നടന്നത്‌. 400 ഓളം വിളക്കുകൾ കത്തിച്ചാണ്‌ ഇരുവരും മരണപ്പെട്ടവർക്ക്‌ ആദരവർപ്പിച്ചത്‌. ''നിങ്ങളെ ഒരിക്കലും അമേരിക്കൻ ജനത മറക്കില്ലെന്നും ഓർമകളിലെന്നുമുണ്ടാകുമെന്നും'' ബൈഡൻ പറഞ്ഞു.

ഈ മഹാമാരിയുടെ പിടിയിൽ നിന്ന്‌ അമേരിക്കൻ ജനത ഉയർന്നുവരുമെന്ന്‌ കമല ഹാരിസും കൂട്ടിച്ചേർത്തു.സ്ഥാനമേൽക്കുന്നതിന്‌ മുൻപ്‌ വാഷിംഗ്ടണിൽ ഇരുവരും പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇത്‌. ഇവർക്കൊപ്പം ജോ ബൈഡന്‍റെ ഭാര്യ ജിൽ ബൈഡനും കമലാ ഹാരിസിന്‍റെ പങ്കാളി ഡഗ് എംഹോഫും ഉണ്ടായിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.