ബൊഗോട്ട: കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂഖിന്‍റെ ഭാര്യ മരിയ ജൂലിയാന റൂയിസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ജൂലിയാന റൂയിസ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടം മുതൽ പ്രസിഡന്‍റും ഭാര്യയും കൊവിഡ് പരിശോധന നടത്തിയിരുന്നു.
വെള്ളപ്പൊക്ക ദുരിത ബാധിതരെ സന്ദർശിക്കാനായി മരിയ ജൂലിയാന റൂയിസ് കഴിഞ്ഞ ദിവസങ്ങളിൽ സാൻ ആൻഡ്രേസ്-പ്രൊവിഡനഷ്യ ദ്വീപുകൾ സന്ദർശിച്ചിരുന്നു. കൊളംബിയയിൽ ഇതുവരെ 1,262,494 കൊവിഡ് കേസുകളും 35,677 മരണവും സ്ഥിരീകരിച്ചു.