വാഷിംഗ്ടൺ: 2020 പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ ട്രംപിന്‍റെ ഭരണത്തിൽ തുടരണോ അതോ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനർഥി ജോ ബൈഡനെ തെരഞ്ഞെടുക്കണോ എന്ന വലിയ തീരുമാനമാണ് നവംബർ മൂന്നിന് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ എടുക്കാൻ പോകുന്നത്. നയങ്ങളുടെ വിഷയത്തില്‍ രണ്ട് വ്യത്യസ്ഥമായ പാതകളിലൂടെ സഞ്ചരിക്കുന്ന രണ്ട് പേരില്‍ ആര് രാജ്യത്തിന്‍റെ പ്രസിഡന്‍റാകണമെന്ന തീരുമാനമാണ് ജനങ്ങള്‍ എടുക്കേണ്ടത്. നികുതി കുറയ്‌ക്കല്‍, നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയവയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും പ്രസിഡന്‍റുമായ ട്രംപിന്‍റെ പ്രഖ്യാപിത നയങ്ങള്‍. ഒപ്പം അമേരിക്കൻ സംസ്‌കാരത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് പൂര്‍ണമായും ഇടത് നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ജോ ബൈഡനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ട്രംപ് ചിത്രീകരിക്കുന്ന പോലെ ബൈഡൻ ഒരു സോഷ്യലിസ്റ്റ് അല്ല എന്നതാണ് വസ്തുത. മധ്യ-ഇടതുപക്ഷ ജനാധിപത്യ വാദിയാണ് ബൈഡനെന്ന് പലപ്പോഴും തെളിയിച്ചതുമാണ്. അതാണ് കൊവിഡ് പ്രതിരോധം, രാജ്യത്തിലെ വംശീയ പ്രശ്‌നങ്ങള്‍, തകര്‍ന്ന സമ്പദ്‌വ്യവസ്ഥയുടെ പുനര്‍ നിര്‍മാണം, സമൂഹത്തിലെ അസമത്വം തുടങ്ങിയ വിഷയങ്ങൾ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനർഥി ജോ ബൈഡൻ ഉയര്‍ത്തിക്കാട്ടുന്നതും.
വേനല്‍ക്കാലത്ത് മഹാമാരി ശമിക്കുന്നതിന് മുന്‍പായി സ്ഥിതി അല്‍പ്പം രൂക്ഷമായി തീരുമെന്ന് അംഗീകരിച്ചതില്‍ നിന്നും പ്രതിസന്ധിയെ യുഎസ് പിടിച്ച് കെട്ടി എന്ന് പ്രഖ്യാപിക്കുന്നതിലേക്ക് ട്രംപ് മാറിയിരുന്നു. അതിന് ശേഷമാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടാമെന്ന അദ്ദേഹത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഏറ്റവും വലിയ തടസ്സമായി കൊവിഡ് മാറി. ഏതാണ്ട് 10 ല്‍ 7 അമേരിക്കക്കാര്‍ രാഷ്ട്രം ശരിയായ പാതയിലല്ല മുന്നേറുന്നതെന്ന് കരുതുന്നതായും 207000 ത്തില്‍ അധികം പേർ മരിക്കാൻ കാരണമായ കൊവിഡിനെ ട്രംപ് ശരിയായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് വിശ്വസിക്കുന്ന 39 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് രാജ്യത്ത് ഉള്ളതെന്നും പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചിന് വേണ്ടി അസോസിയേറ്റഡ് പ്രസ്സ്-എന്‍ ഒ ആര്‍ സി സെന്‍റര്‍ അടുത്ത കാലത്ത് നടത്തിയ അഭിപ്രായ സര്‍വെയിൽ വ്യക്തമായിരുന്നു.
ആരോഗ്യം
കൊവിഡ് ബാധിച്ച് ആയിരങ്ങൾ മരിക്കാൻ കാരണം ട്രംപിന്‍റെ ഭരണ പരാജയമാണെന്ന് ബൈഡന്‍ ആരോപിച്ചിരുന്നു. സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുമായി കൈകോര്‍ത്ത് ഫെഡറല്‍ സര്‍ക്കാര്‍ ബിസിനസ്സുകാരേയും വ്യക്തികളേയും സഹായിക്കുന്നതിന് പണം മുടക്കണമെന്നാണ് ബൈഡന്‍റെ അഭിപ്രായം. പ്രതിരോധ ഉല്‍പ്പാദന നിയമം ഊര്‍ജ്ജസ്വലമായ രീതിയില്‍ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ചില സ്വകാര്യ മേഖല പ്രവര്‍ത്തനങ്ങളിൽ കൈകടത്താൻ പ്രസിഡന്‍റിന് അധികാരമുള്ള ഒരു യുദ്ധകാല നിയമമാണിത്. സര്‍ക്കാരിന്‍റെ ശാസ്ത്രജ്ഞരേയും ഡോക്ടർമാരെയും പൊതു ജനങ്ങളോട് നിരന്തരമായി സംവദിക്കുന്ന പദവിയിലേക്ക് ഉയര്‍ത്തുമെന്നും ബൈഡന്‍ പറയുന്നു. മാത്രമല്ല, ലോകാരോഗ്യ സംഘടനയില്‍ യുഎസ് വീണ്ടും അംഗമാകണമെന്നും അദ്ദേഹം പറയുന്നു. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിബന്ധനക്കായി തന്‍റെ എക്‌സിക്യൂട്ടീവ് അധികാരം വിനിയോഗിക്കാനും തയ്യാറാണ് ബൈഡൻ പറയുന്നു.
വിദ്യാഭ്യാസ പരിപാലനം
കുട്ടികള്‍ നേരിട്ട് ക്ലാസുകളില്‍ ഹാജരായി പഠിക്കുന്ന തരത്തില്‍ സ്‌കൂളുകള്‍ മുഴുവന്‍ തുറക്കണമെന്ന് വാദിക്കുന്ന ട്രംപ് ദശലക്ഷ കണക്കിന് കൊവിഡ് പരിശോധന കിറ്റുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ 12 ആം തരം വരെയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനായി ഇത് ഉപയോഗിക്കുവാന്‍ അദ്ദേഹം ഗവര്‍ണര്‍മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, സ്‌കൂളുകള്‍ പൂര്‍ണ്ണമായും തുറക്കുവാനുള്ള തന്‍റെ ആഹ്വാനത്തെ ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കും സ്‌കൂള്‍ ചോയ്‌സുകള്‍ക്കും താന്‍ നല്‍കുന്ന പിന്തുണയെ ഉയര്‍ത്തി കാട്ടുവാനുള്ള അവസരമാക്കി മാറ്റുകയും ചെയ്തു. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് ഫെഡറല്‍ ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കുള്ള ധന സഹായം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരതമ്യേന ചെറിയ വര്‍ദ്ധന മാത്രമേ കോണ്‍ഗ്രസ്സ് അനുവദിക്കാന്‍ തയ്യാറായുള്ളൂ.
കൂടാതെ കാമ്പസുകള്‍ തീവ്ര ഇടത് പക്ഷ സിദ്ധാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതായി ട്രംപ് പരാതിപ്പെട്ടിരുന്നു. ഇത്തരത്തിൽ തുടർന്നാൽ സര്‍വകലാശാലകള്‍ക്കുള്ള ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരിക്കുന്നു. പ്രത്യേകം പരാമര്‍ശിക്കപ്പെടാത്ത സ്‌കൂളുകള്‍ക്കുള്ള നികുതി ഇളവ് പദവിയും, ഫെഡറല്‍ ഫണ്ടിങ്ങുമെല്ലാം പുന പരിശോധിക്കുവാന്‍ ട്രഷറി വകുപ്പിനോട് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു. മഹാമാരിയുമായി ബന്ധപ്പെട്ട ചെലവുകള്‍ താങ്ങുന്നതിനായി സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫെഡറല്‍ സഹായം നല്‍കണമെന്ന് ബൈഡന്‍ പറയുന്നു. ചുഴലി കൊടുങ്കാറ്റും കാട്ടുതീയും പോലുള്ള ദേശീയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഉപയോഗപ്പെടുത്തുന്ന അതേ ഫെഡറല്‍ നിയമപ്രകാരം തന്നെ ഈ സഹായവും നല്‍കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.
കൊവിഡിന് അപ്പുറം, വാര്‍ഷിക കുടുംബ വരുമാനം 1,25,000 ഡോളര്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പൊതു ഉന്നത വിദ്യാഭ്യാസ പരിശീലനം സൗജന്യമാക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൈകോര്‍ക്കണമെന്നും ബൈഡന്‍ ആഗ്രഹിക്കുന്നു. വരുമാനം എത്രയായാലും ശരി രണ്ട് വര്‍ഷത്തെ സ്‌കൂള്‍ പഠനത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഈ സഹായം ലഭ്യമാക്കണമെന്നും ബൈഡന്‍ ആവശ്യപ്പെടുന്നു. ചരിത്രപരമായി കറുത്ത വര്‍ഗ്ഗക്കാരുടെ കോളജുകളായി നില കൊള്ളുന്ന സ്ഥാപനങ്ങൾക്ക് നല്‍കി വരുന്ന സഹായം കുത്തനെ ഉയര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഏതാണ്ട് 850 ബില്ല്യൺ ഡോളർ മതിപ്പുള്ളതാണ് ബൈഡന്‍റെ 10 വർഷത്തെക്കുള്ള വിദ്യാഭ്യാസ ആസൂത്രണം. മൂന്ന് മുതൽ നാല് വയസ്സുള്ള കുട്ടികള്‍ക്ക് സാര്‍വലൗകികമായി പ്രീ കിന്‍റര്‍ഗാര്‍ട്ടന്‍ പഠനത്തിന് അവസരം നല്‍കണമെന്നും ഫെഡറല്‍ ഭിന്നശേഷി നിയമങ്ങള്‍ക്ക് കീഴില്‍ സ്‌കൂളുകളുടെ ചെലവുകള്‍ കൊണ്ട് വരണമെന്നും ബൈഡന്‍ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, ലാഭമുണ്ടാക്കുന്ന ചാര്‍ട്ടര്‍ സ്‌കൂള്‍ ബിസിനസിന് വേണ്ടി നികുതി ദായകരുടെ പണം വഴി തിരിച്ച് വിടുന്നതിനെ ബൈഡന്‍ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.
പൊതുജന ആരോഗ്യം
അപ്രതീക്ഷിതമായി മെഡിക്കല്‍ ബില്ലുകള്‍ നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവും ബൈഡന്‍ പ്രഖ്യാപിക്കുകയുണ്ടായി. അതോടൊപ്പം തന്നെ നേരത്തെ തന്നെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് യുഎസ് സര്‍ക്കാരിന്‍റെ നയമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ഒബാമ കെയര്‍ വേണ്ടെന്ന് വെച്ചാല്‍ പോലും ഇതെല്ലാം നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ തന്നെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നല്‍കി വരുന്ന സംരക്ഷണങ്ങള്‍ പക്ഷെ നിയമത്തില്‍ മുന്‍പേ തന്നെ ഉള്ളതാണ്. എന്നാല്‍ ഒരു നിയമ നിര്‍മ്മാണത്തിലൂടെ പുതിയൊരു നയം അരക്കിട്ടുറപ്പിക്കുവാന്‍ ട്രംപിന് കോണ്‍ഗ്രസ്സിനെ സമീപിക്കേണ്ടി വരും. ഒബാമ കെയറിന്‍റെ ഭാഗമായുള്ള ഒരു വ്യക്തിക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അവകാശമാക്കി മാറ്റുന്ന വ്യവസ്ഥ റദ്ദ് ചെയ്യണമെന്നുള്ള തന്‍റെ ആവശ്യം കാര്യമായ രീതിയില്‍ തന്നെ പുരോഗമിച്ച് കഴിഞ്ഞതായി തന്‍റെ ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപ് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ സമഗ്രമായ ഒരു പദ്ധതിയുടെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ട്രംപ് അവഗണിക്കുകയും ചെയ്തു.
കൂടുതല്‍ എണ്ണം ആളുകള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ ഉദാരതയോടെ ലഭ്യമാക്കുന്ന ഒബാമയുടെ നിയമം വികസിപ്പിക്കുവാനാണ് ബൈഡന്‍ ആഗ്രഹിക്കുന്നത്. മെഡി കെയര്‍ പോലുള്ള പൊതു ജന പോംവഴി അതില്‍ കൂട്ടി ചേര്‍ക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി മത്സരിച്ചു കൊണ്ട് അത് തൊഴിലെടുക്കുന്ന അമേരിക്കക്കാര്‍ക്കും പ്രായമായവര്‍ക്കും എല്ലാം ലഭ്യമാക്കും. അടുത്ത 10 വര്‍ഷത്തില്‍ 750 ബില്ല്യണ്‍ ഡോളര്‍ ചെലവ് വരും അത് നടപ്പാക്കാന്‍ എന്ന് ബൈഡന്‍ കണക്കാക്കുന്നു. 2010-ലെ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ട്രംപിനും പുരോഗമന നീക്കങ്ങള്‍ക്കും ഇടയിലായി ഒരു സ്ഥാനം പിടിക്കുവാന്‍ ഇത് ബൈഡന് അവസരം നല്‍കുന്നു. സ്വകാര്യ ഇന്‍ഷുറന്‍സിന് മൊത്തത്തില്‍ പകരമായി ഏതെങ്കിലും ഒരു വ്യവസ്ഥ ചികിത്സാ ചെലവ് നല്‍കുന്ന രീതിയേയാണ് ബൈഡന്‍ പിന്താങ്ങുന്നത്. പൗരന്മാര്‍ക്ക് മുഴുവന്‍ കവറേജ് നല്‍കുന്നതിനുള്ള അടുത്ത ചുവട് വെയ്പ്പായാണ് തന്‍റെ ഈ സമീപനത്തെ ബൈഡന്‍ കാണുന്നത്. മാത്രമല്ല, കോണ്‍ഗ്രസ്സിലൂടെ ഇത് സാധിച്ചെടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞേക്കും. നിലവിലെ സുപ്രീം കോടതി പദവി ഒഴിവിനെ ഒരു ആരോഗ്യ പരിപാലന വിഷയമാക്കി മാറ്റി മറിക്കാനും ബൈഡന്‍ ആഗ്രഹിക്കുന്നുണ്ട്. മരിച്ച ജസ്റ്റിസ് റൂത് ബെയ്ഡര്‍ ഗിന്‍സ്‌ബെര്‍ഗ് എന്ന സ്വതന്ത്ര ചിന്താഗതിക്കാരന്‍ 2010-ലെ ആരോഗ്യ പരിപാലന നിയമം ശരി വെക്കുന്ന കാര്യത്തില്‍ തന്‍റെ നിര്‍ണ്ണായക വോട്ട് രേഖപ്പെടുത്തി എന്നും, അതേ സമയം തന്നെ ട്രംപിന്റെ നോമിനിയായ ഫെഡറല്‍ അപ്പലേറ്റ് ജഡ്ജി അമി കോണി ബരറ്റ് കോടതിയുടെ അക്കാര്യത്തിലെ ന്യായങ്ങളെ വിമര്‍ശിക്കുകയാണ് ഉണ്ടായതെന്നും ബൈഡന്‍ ചൂണ്ടി കാട്ടുന്നു.
വിദേശ നയം
തന്‍റെ ആദ്യ ഭരണകാലത്ത് “അമേരിക്ക ആദ്യം'' എന്ന മുദ്രാവാക്യത്തെ ചുറ്റി പറ്റിയാണ് ട്രംപ് തന്‍റെ വിദേശ നയം കെട്ടി പടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടു മുന്‍പുള്ള അവസാനഘട്ട പ്രചാരണത്തില്‍ ട്രംപ് ഗള്‍ഫിലെ ബെഹറിന്‍ പോലുള്ള രാജഭരണകൂടങ്ങളെ പാട്ടിലാക്കി എടുക്കുവാനും, ഇസ്രായേലുമായി ബിസിനസ് ചെയ്യുവാനും നയതന്ത്രബന്ധം ആരംഭിക്കുവാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ കൊണ്ട് കരാറില്‍ ഒപ്പു വെപ്പിക്കാനുമൊക്കെ കഴിയുന്ന ഒരു അന്താരാഷ്ട്ര സമാധാന സ്രഷ്ടാവായി സ്വയം ഉയര്‍ത്തി കാട്ടുന്നു. ഇസ്രായേലുമായി ഔദ്യോഗിക ബന്ധങ്ങള്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മറ്റ് അറബ് രാഷ്ട്രങ്ങള്‍ എന്ന് ട്രംപ് പറയുന്നു.
യു എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 200 മൈലോളം (320 കിലോമീറ്റര്‍) കൂടുതല്‍ ഇടങ്ങളിലേക്ക് മതിലുകള്‍ പണിയുവാന്‍ കഴിഞ്ഞത് തന്‍റെ ഒരു വലിയ നേട്ടമായും ട്രംപ് കണക്കാക്കുന്നു. അതോടൊപ്പം തങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ രണ്ട് ശതമാനം പ്രതിരോധ ചെലവിടലിനായി നീക്കി വെയ്ക്കുവാന്‍ നാറ്റോ അംഗങ്ങളെ പറഞ്ഞ് പാട്ടിലാക്കി എടുത്ത് അത് പൂര്‍ത്തിയാക്കിക്കാന്‍ കഴിഞ്ഞതും, അഫ്ഗാനിസ്ഥാനിലേയും അതുപോലുള്ള മറ്റ് സംഘര്‍ഷ പ്രദേശങ്ങളിലേയും യു എസ് സൈനിക സാന്നിദ്ധ്യം കുറയ്ക്കുവാന്‍ കഴിഞ്ഞതുമെല്ലാം തന്‍റെ നേട്ടങ്ങളായി ട്രംപ് എടുത്തു കാട്ടുന്നു. അതോടൊപ്പം തന്നെ പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നും പിന്‍ വാങ്ങുവാനുള്ള തന്‍റെ ആഗ്രഹവും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.
പാരിസ് കരാറില്‍ നിന്നും ഔദ്യോഗികമായി യു എസ്സിനെ പിന്‍ വലിക്കുവാന്‍ ട്രംപിന് കഴിഞ്ഞേക്കും. ആഗോള താപനം 3.6 ഡിഗ്രി ഫാരന്‍ഹീറ്റിന് താഴേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യമിടുന്ന ഒരു കരാറാണ് ഇത്. “മറ്റ് രാജ്യങ്ങള്‍ക്ക് പ്രത്യേകം ഗുണഫലം ഉണ്ടാക്കുകയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന'' കരാറുകളുടെ ഒരു ഉദാഹരണമായാണ് ട്രംപ് ഇതിനെ ചൂണ്ടി കാട്ടുന്നത്. ഒബാമ ഒപ്പു വെച്ച ഈ കരാര്‍ അതിലൊപ്പു വെച്ചവര്‍ക്ക് 4 വര്‍ഷം കഴിയാതെ അതില്‍ നിന്നും പിന്‍ വാങ്ങുവാന്‍ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. യു എസിനെ സംബന്ധിച്ചിടത്തോളം നവംബര്‍ 4 വരെയാണ് ആ കാലാവധി. അതായത് യു എസ് തെരഞ്ഞെടുപ്പിന്‍റെ അടുത്ത ദിവസം വരെ.
താലിബാനുമായി ഉണ്ടാക്കിയ ഫെബ്രുവരി 29 ന്‍റെ സമാധാന കരാറില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്ക് മുന്‍പു തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍ വലിക്കണമെന്ന തന്‍റെ ആഗ്രഹവും പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ ചില നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍ യു എസ് സൈനിക സംഘങ്ങള്‍ 12 മുതല്‍ 14 മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ വിട്ടു പോകുവാനുള്ള വഴി ഒരുക്കുന്നു ഈ സമാധാന കരാര്‍. നിലവില്‍ ഏതാണ്ട് 4500 യു എസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഈ വര്‍ഷം അവസാനത്തോടു കൂടി അവരെ എല്ലാവരേയും പിന്‍ വലിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു.
ഉത്തര കൊറിയയുടെ കിം ജോങ് ഉന്നുമായുള്ള തന്‍റെ ഇടപഴകലുകളെ എല്ലാം തന്നെ മഹത്തായ നേട്ടങ്ങളായാണ് ട്രംപ് കണക്കാക്കുന്നത്. എന്നാല്‍ ആ രാജ്യത്തിന്‍റെ ആണവ പദ്ധതികളില്‍ നിന്നും കിമ്മിനെ പിന്തിരിപ്പിക്കുവാന്‍ പ്രസിഡന്‍റിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ കിമ്മിനെ അദ്ദേഹം കൂടി കണ്ടിട്ടും അതാണ് അവസ്ഥ. ട്രംപിന്‍റെ ഈ നടപടികള്‍ ഈ ഏകാധിപതിക്ക് അംഗീകാരം നല്‍കല്‍ മാത്രമാണ് ഉണ്ടാക്കിയത് എന്ന് വിമര്‍ശകര്‍ പറയുന്നു.
എന്നാൽ ട്രംപിന്‍റെ സമീപനം മൂലം അകന്നു പോയ സഖ്യ രാഷ്ട്രങ്ങളുമായുള്ള ബന്ധം വീണ്ടും കെട്ടി പടുക്കുന്നതിനായി “തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍'' താന്‍ ശ്രമമാരംഭിക്കുമെന്ന് ബൈഡന്‍ പറയുന്നു. ട്രംപിന്‍റെ ഈ സമീപനത്തെ “അമേരിക്ക മാത്രം മതി'' എന്ന ചിന്താഗതിയാണെന്ന് ബൈഡന്‍ പരിഹസിക്കുന്നു. നാറ്റോയുടെ അടിസ്ഥാന ശിലകള്‍ വീണ്ടും വിളക്കി ചേര്‍ക്കുക എന്നുള്ളതായിരിക്കും അദ്ദേഹത്തിന്‍റെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന കാര്യം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പാശ്ചാത്യ വന്‍ ശക്തികള്‍ ചേര്‍ന്ന് രൂപം നല്‍കിയ നാറ്റോ എന്ന സഖ്യം റഷ്യയുടെ കിഴക്കന്‍ യൂറോപ്പിലേയും ഏഷ്യയിലേയും അക്രമോത്സുകവും, വിശാലമാക്കലുമായ നയങ്ങളെ ചെറുക്കാന്‍ അനിവാര്യമാണെന്ന് ബൈഡന്‍ പറഞ്ഞു.
യു എസ് തെരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലുകളെ കുറിച്ച് ആ രാജ്യത്തിന്‍റെ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനോട് കണക്കു ചോദിക്കും താന്‍ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്നും ബൈഡന്‍ പറയുന്നു. “യുദ്ധങ്ങള്‍ എക്കാലത്തേക്കുമായി അവസാനിപ്പിക്കും'' എന്ന് പ്രതിജ്ഞ ചെയ്യുന്ന ബൈഡന്‍ പക്ഷെ യു എസ് പ്രത്യേക സേനകള്‍ ലോകത്തിന്‍റെ സുസ്ഥിരതക്ക് എന്നും നിര്‍ണ്ണായക ഘടകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. വന്‍ തോതിലുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നതിനു വിരുദ്ധമായി ഈ സേനകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എണ്ണത്തില്‍ കുറവ് വരുത്തിയ യു എസ് നയതന്ത്ര സംഘം, പാരിസ് കാലാവസ്ഥാ കരാറില്‍ വീണ്ടും ചേരുക, ചൈനയെയും അതുപോലുള്ള വന്‍ കിട സാമ്പത്തിക ശക്തികളെയും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാന്‍ പ്രേരിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ബൈഡന്‍ ആഹ്വാനം ചെയ്യുന്നു.
വ്യാപാരം
തന്‍റെ പ്രസിഡന്‍റ് പദവിക്ക് കീഴില്‍ ഉണ്ടായ വ്യക്തിമുദ്ര പതിപ്പിച്ച നേട്ടങ്ങളായി രണ്ട് പ്രധാനപ്പെട്ട വ്യാപാര കരാറുകള്‍ ഒപ്പു വെച്ചതിനെ കാണുന്നു ട്രംപ്. മെക്‌സിക്കോയുമായും കാനഡയുമായും പുതുക്കിയ ഒരു കരാറും, ചൈന കരാറിന്‍റെ ഒന്നാം ഘട്ടവുമാണ് ഇവ. യു എസ്-ചൈന ബന്ധങ്ങള്‍ക്ക് മേല്‍ കനത്ത സമ്മര്‍ദ്ദം ഏല്‍പ്പിച്ചു കൊണ്ട് പൊട്ടി പുറപ്പെട്ട മഹാമാരിക്ക് വെറും 2 മാസം മുന്‍പ് ജനുവരിയിലാണ് യു എസും ചൈനയും ഒന്നാംഘട്ടം ഒപ്പു വെച്ചത്. ഒന്നാംഘട്ടം 2 വര്‍ഷം കൊണ്ട് ഏതാണ്ട് 200 ബില്ല്യണ ഡോളറിനു മേല്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുന്നതിലേക്ക് നയിച്ചു എന്ന് ട്രംപ് പറയുന്നു. ഊര്‍ജ്ജവും മറ്റ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും അതോടൊപ്പം അവര്‍ വാങ്ങുകയുണ്ടായി. ഇതിനു പകരമായി യു എസ് ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍, കളിപ്പാട്ടങ്ങള്‍, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് മേല്‍ ചുമത്താന്‍ പദ്ധതിയിട്ടിരുന്ന അമേരിക്കന്‍ തീരുവ റദ്ദാക്കി. അതുപോലെ മറ്റ് ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന 120 ബില്ല്യണ്‍ ഡോളര്‍ തീരുവ 7.5 ശതമാനമാക്കി പാതിയാക്കി വെട്ടി കുറയ്ക്കുകയും ചെയ്തു യു എസ്.
രണ്ടാം ഘട്ട കരാറ് രാജ്യങ്ങള്‍ തമ്മിലുള്ള ചില കടുത്ത പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതില്‍ ചൈന തങ്ങളുടെ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന ട്രംപിന്‍റെ ആഗ്രഹവും ഉള്‍പ്പെടുന്നു. പക്ഷെ രണ്ടാം ഘട്ടം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ കൊവിഡിനെ പതിവായി “ചൈന വൈറസ്'' എന്ന് പരാമര്‍ശിച്ചു കൊണ്ടിരുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം വ്യാപാര കാര്യങ്ങളില്‍ ബീജിങ്ങിനെ ഫലപ്രദമായ രീതിയില്‍ വീണ്ടും തങ്ങളുമായി ഇടപഴകിക്കുവാന്‍ കഴിയുമോ എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. താന്‍ തല്‍ക്കാലം ചൈനയുമായി സംസാരിക്കുന്നതില്‍ 'ഒട്ടും തല്‍പ്പരനല്ല'' എന്ന് ഈയിടെ ട്രംപ് പറയുകയുണ്ടായി.
വിദേശത്ത് ഒരു “ന്യായമായ വ്യാപാരം'' എന്ന വളര്‍ന്നു വരുന്ന, ഇരുപക്ഷങ്ങള്‍ പിന്താങ്ങുന്ന നയത്തില്‍ ചേരുവാന്‍ ബൈഡന്‍ തയ്യാറായി. ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ ഡമോക്രാറ്റിക് ഭരണകൂടങ്ങള്‍ ഒരുപോലെ പറഞ്ഞു കൊണ്ടിരുന്ന “സ്വതന്ത്ര വ്യാപാരം'' എന്ന നയത്തില്‍ നിന്നുള്ള ഒരു മാറ്റമാണിത്. അന്താരാഷ്ട്ര വ്യാപാരം വികസിപ്പിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍ സ്വതന്ത്ര വ്യാപാര നയമായിരുന്നു എടുത്തിരുന്നത്. ആഭ്യന്തര സ്ഥാപനങ്ങളില്‍ നിന്നും ഫെഡറല്‍ സര്‍ക്കാരിന്‍റെവാങ്ങലുകള്‍ക്ക് വേണ്ടി നല് വർഷത്തേക്ക് 400 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വകയിരുത്തി(അതിൽ ഒരു ഭാഗം മഹാമാ രിക്കവശ്യമായ സമഗ്രികൾ വാങ്ങാൻ) കൊണ്ട് അമേരിക്കന്‍ ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുവാന്‍ ബൈഡന്‍ ആഗ്രഹിക്കുന്നു.
അതുപോലെ യു എസ് സാങ്കേതിക വിദ്യ കമ്പനികള്‍ക്ക് ഗവേഷണവും വികസനവും നടത്തുന്നതിനായി പുതിയ പിന്തുണ എന്ന നിലയില്‍ 300 ബില്ല്യണ്‍ ഡോളറും ശുപാര്‍ശ ചെയ്യുന്നു അദ്ദേഹം. താന്‍ ഏതെങ്കിലും ഒരു പുതിയ അന്താരാഷ്ട്ര വ്യാപാര കരാറിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി ഒരു പുതിയ ആഭ്യന്തര ചെലവിടല്‍ ഉറപ്പാണെന്ന് ബൈഡന്‍ പറയുന്നു. യു എസിനെ പോലെ ചൈനയും ട്രാന്‍സ്-പസഫിക് പങ്കാളിത്തത്തില്‍ ഇനിയും ഒരു അംഗമായിട്ടില്ല. വൈസ് പ്രസിഡന്‍റ് ആയിരുന്ന കാലത്ത് ബൈഡന്‍ കാര്യമായി സൃഷ്ടിക്കുവാന്‍ ശ്രമിച്ചിരുന്ന ഒരു ബഹുതല വ്യാപാര കരാറാണ് ഇത്.
സമ്പദ് വ്യവസ്ഥ, നികുതികള്‍
മഹാമാരിക്ക് മുന്‍പ് ട്രംപിന്‍റെ തുരുപ്പു ചീട്ടുകളായിരുന്നു കുറഞ്ഞു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും കുതിച്ചുയരുന്ന ഓഹരി വിപണിയും. പ്രതിസന്ധിയുടെ ആദ്യ ആഴ്ചകളില്‍ പടുകുഴിയിലേക്ക് വീണു കൊണ്ട് ഓഹരി വിപണി പഴയ ശോച്യാവസ്ഥയിലേക്ക് പോയപ്പോള്‍ തൊഴിലില്ലായ്മ 7.9 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. മാത്രമല്ല, മഹാമാരി ആരംഭിച്ചതോടു കൂടി നഷ്ടപ്പെട്ട ഏതാണ്ട് ഒരു കോടി തൊഴിലുകള്‍ 2008-2009 കാലഘട്ടത്തിലെ മഹാമാന്ദ്യ കാലത്ത് ഉണ്ടായ തൊഴില്‍ നഷ്ടത്തെ ഒക്കെ മറി കടക്കുന്ന അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷത്തിന്‍റെ മൂന്നും നാലും പാദങ്ങളില്‍ യു എസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയില്‍ നിന്നും തിരിച്ചു വരിക തന്നെ ചെയ്യുമെന്ന് പ്രവചിക്കുന്ന ട്രംപ് 2021 ഓടു കൂടി ഒരു “റോക്കറ്റ് കപ്പല്‍'' പോലെ അത് കുതിച്ചുയരും എന്നും പറയുന്നു. ഒരു കൊവിഡ് പ്രതിരോധ മരുന്ന് അല്ലെങ്കില്‍ ഫലപ്രദമായ ഒരു ചികിത്സാ സമ്പ്രദായം താമസിയാതെ തന്നെ ലഭ്യമാകും എന്നും അതോടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. വേനല്‍ക്കാലത്ത് ശമ്പളത്തിനു മേലുള്ള നികുതി വെട്ടി കുറയ്ക്കുവാനുള്ള അദ്ദേഹത്തിന്‍റെ നീക്കത്തെ ഇരുതട്ടുകളിലായുള്ള കടുത്ത പ്രതിപക്ഷ നീക്കങ്ങള്‍ അട്ടിമറിച്ചു. എന്നാല്‍ രണ്ടാമതൊരു തവണ കൂടി അധികാരത്തിലെത്തിയാല്‍, അതിനുള്ള ജനവിധി വോട്ടര്‍മാര്‍ നല്‍കിയാല്‍ തീര്‍ച്ചയായും ഈ ആശയം തിരിച്ചു കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് സഹായകമാവും.
കൊവിഡിനെ പിടിച്ച് കെട്ടാത്തിടത്തോളം കാലം സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും തിരിച്ചു വരാന്‍ പോകില്ലെന്ന് ബൈഡന്‍ തുടക്കം മുതല്‍ ഇതുവരെയും വാദിച്ചു കൊണ്ടിരിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള തിരിച്ചു വരവിനെ മാന്ദ്യം കൂടുതല്‍ കാലത്തേക്ക് നീണ്ടു നില്‍ക്കുന്നത് ഒഴിവാക്കാന്‍ കാതലായ ഫെഡറല്‍ നടപടികള്‍ വേണമെന്ന് അദ്ദേഹം വാദിക്കുന്നു. അതോടൊപ്പം ഏറെ കാലമായി തുടര്‍ന്നു വരുന്ന സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനും ഇതാവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. വെള്ളക്കാരല്ലാത്ത അമേരിക്കക്കാരെയാണ് ഈ സാമ്പത്തിക സമത്വം കൂടുതലും ബാധിച്ചിട്ടുള്ളത്.
യു എസ്സില്‍ കാര്‍ബണ്‍ മലിനീകരണം നാലു വര്‍ഷം കൊണ്ട് തുടച്ചു നീക്കുന്നതിനായി രണ്ട് ട്രില്ല്യണ്‍ ഡോളര്‍ ബജറ്റ് ആണ് ബൈഡന്‍റെ വന്‍ കിട ആസൂത്രണങ്ങളില്‍ ഒന്ന്. 2035 ഓടു കൂടി യു എസ് എനര്‍ജി ഗ്രിഡില്‍ കൊണ്ടു വരുവാനാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ജോലി ചെയ്യുന്ന എല്ലാ അമേരിക്കക്കാര്‍ക്കും ഒരുപോലെ ലഭ്യമാക്കുന്ന (കൈയ്യയച്ചുള്ള ഇളവുകളോടെ) ഒരു പുതിയ സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ചെറുകിട ബിസിനസ്സുകള്‍ എന്നിവയും പുതിയ ചെലവിടല്‍ മുന്നോട്ട് വെക്കുന്ന അദ്ദേഹം മണിക്കൂര്‍ ഒന്നിന് 15 അമേരിക്കന്‍ ഡോളര്‍ എന്ന ദേശീയ മിനിമം വേതനവും കൊണ്ടു വരുവാന്‍ ആഗ്രഹിക്കുന്നു.
2017-ലെ ജി ഒ പി നികുതി പുതുക്കല്‍ വേണ്ടെന്ന് വെക്കുന്നതിലൂടെ ഉണ്ടാകുന്ന പുതിയ ചെലവുകളില്‍ മുഴുവന്‍ ഇല്ലെങ്കിലും ഏതാനും ഭാഗം ബൈഡന്‍ സര്ക്കർ ചെലവിൽ ഉള്‍പ്പെടുത്തുന്നതാണ്. കോര്‍പ്പറേറ്റ് ആദായ നികുതി നിരക്ക് 28 ശതമാനമാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ഇത് മുന്‍ കാലങ്ങളേക്കാള്‍ കുറവും എന്നാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ അധികവുമാണ്. പ്രതിവര്‍ഷം 4 ലക്ഷം ഡോളറിലധികം നികുതി ബാധകമായ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് ശമ്പളത്തിന്മേല്‍ ഉള്ള നികുതിയും, വിശാലമായ വരുമാനത്തിന്മേലുള്ള നികുതിയും വര്‍ദ്ധിപ്പിക്കുവാനും അദ്ദേഹം നിര്‍ദ്ദേശം വെക്കുന്നു. അടുത്ത 10 വര്‍ഷത്തില്‍ 4 ട്രില്ല്യണോ അതില്‍ കൂടുതലോ ഡോളര്‍ വരുമാനമായിരിക്കും ഇത് സര്‍ക്കാരിനുണ്ടാക്കുക എന്ന് കണക്കാക്കപ്പെടുന്നു.
കുടിയേറ്റത്തെ ഒരു സാമ്പത്തിക കാര്യമായി തന്നെ കണക്കിലെടുക്കുവാനും ബൈഡന്‍ ആഗ്രഹിക്കുന്നു. നിയമപരമായ കുടിയേറ്റ സാധ്യതകള്‍ വിശാലമാക്കുവാനും രാജ്യത്ത് നിയമ വിരുദ്ധമായി കഴിയുന്നവരും, എന്നാല്‍ തൊഴിലാളികളും ഉപഭോക്താക്കളും എന്ന നിലയില്‍ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നവരുമായ 1.1 കോടി താമസക്കാര്‍ക്ക് പൗരത്വവും ബൈഡന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗര്‍ഭഛിദ്രം
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ട്രംപ് സ്വയം ഒരു ശക്തനായ ഗര്‍ഭഛിദ്ര അവകാശ അനുകൂലിയായി ആണ് തന്നെ ഉയര്‍ത്തി കാട്ടിയിരുന്നത്. എന്നാല്‍ വാഷിംഗ്ടണ്ണിലേക്ക് എത്തിയതോടു കൂടി ഗര്‍ഭഛിദ്ര പ്രക്രിയ നിയന്ത്രിതമാക്കുവാന്‍ അദ്ദേഹത്തിക ഭരണകൂടം എടുത്ത ശ്രമങ്ങളെ ഗര്‍ഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകള്‍ അഭിനന്ദിക്കുവാന്‍ തുടങ്ങി.
ഒരു സ്ഥാനാര്‍ഥി എന്ന നിലയിലും, പ്രസിഡന്‍റ് എന്ന നിലയിലും ദേശ വ്യാപകമായി ഗര്‍ഭഛിദ്രം നിയമ വിധേയമാക്കിയ റോവി വേഡിന്‍റെ ചരിത്രപരമായ തീരുമാനത്തെ നിരന്തരമായി എതിര്‍ത്തു പോന്നിരുന്ന വ്യക്തിയാണ് ട്രംപ്. മാത്രമല്ല, ഈ പ്രശ്‌നം അതാത് സംസ്ഥാനങ്ങള്‍ തീരുനാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മിക്ക സന്ദര്‍ഭങ്ങളിലും ഗര്‍ഭഛിദ്രത്തിന് ഉപയോഗിച്ചു വരുന്ന മെഡിക് എയ്ഡ് നിരോധിച്ച ഹൈഡ് ഭേദഗതിയെ അദ്ദേഹം പിന്തുണയ്ക്കുകയാണുണ്ടായത്. മാത്രമല്ല, ഗര്‍ഭധാരണത്തിന്‍റെ ആദ്യത്തെ 10 ആഴ്ചകളില്‍ ഗര്‍ഭഛിദ്രം നടത്തുവാനായി ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ ലഭ്യമാകുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഓഗസ്റ്റില്‍ നടന്ന തന്‍റെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ “ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം ദൈവം നല്‍കിയിട്ടുള്ളതാണ്.'' എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഏഴാം സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീലുകളുടെ ജഡ്ജിയായ ബരറ്റിനെ നാമനിര്‍ദ്ദേശം ചെയ്തത് ഗര്‍ഭഛിദ്ര വിരുദ്ധ പ്രസ്ഥാനത്തിന് പ്രതീക്ഷകള്‍ നല്‍കിയിരിക്കുന്നു. അവരുടെ നിയമനം ഉറാപ്പാക്കപ്പെട്ടു കഴിഞ്ഞാല്‍ ഹൈക്കോടതി വലതുപക്ഷത്തേക്ക് വ്യക്തമായും ചായുമെന്നും റോയുടെ കേസ് കാലക്രമേണ റദ്ദാക്കുവാനുള്ള വഴി തെളിയുമെന്നും ഇക്കൂട്ടര്‍ പ്രതീക്ഷിക്കുന്നു.
സുപ്രീം കോടതിയിലേക്ക് നിയമിക്കുവാന്‍ സാധ്യതയുള്ളവരുടെ പട്ടിക നല്‍കുവാന്‍ ബൈഡന്‍ വിസ്സമ്മതിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കുവാനുള്ള ഒരു സ്ത്രീയുടെ അവകാശം ഭരണഘടന സ്ഥാപിക്കുന്നുണ്ട് എന്ന റോ വി വേഡിന്‍റെ കണ്ടെത്തലിനെ അദ്ദേഹം ആവര്‍ത്തിച്ച് പിന്തുണയ്ക്കുകയുണ്ടായി. ആ അവകാശത്തെ നിയമമാക്കി മാറ്റുവാന്‍ കോണ്‍ഗ്രസ്സിനോട് ആഹ്വാനം ചെയ്യുന്നതിനെ അദ്ദേഹം അംഗീകരിക്കുകയുണ്ടായി. ഭരണഘടനാപരമായ സംരക്ഷണങ്ങള്‍ കോടതി റദ്ദാക്കിയാല്‍ പോലും ഗര്‍ഭഛിദ്രം നിയമപരമായി സാധുതയുള്ളതാക്കി നില നിര്‍ത്തുന്ന ഒരു നീക്കമാണ് ഇത്.
ഒരു ഉറച്ച കത്തോലിക്കാ വിശ്വാസി എന്ന നിലയില്‍ ഗര്‍ഭഛിദ്രത്തെ ഒരു ധാര്‍മിക പ്രശ്‌നം എന്നുള്ള നിലയില്‍ താന്‍ വര്‍ഷങ്ങളോളമായി വ്യക്തിപരമായി എതിര്‍ത്തു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ബൈഡന്‍ പറയുകയുണ്ടായി. അതുകൊണ്ടാണ് ഗര്‍ഭഛിദ്ര സേവനങ്ങള്‍ക്ക് ഫെഡറല്‍ നികുതി ദായകന്‍റെ പണം ചെലവഴിക്കുന്നത് നിരോധിച്ച ഹൈഡ് ഭേദഗതിയെ താന്‍ പിന്തുണച്ചത് എന്ന് അദ്ദേഹം ചൂണ്ടി കാട്ടുന്നു. എന്നാല്‍ 2020-ലെ പ്രചാരണത്തിന്‍റെതുടക്കത്തില്‍, സ്ത്രീ പക്ഷ സംഘടനകളുടേയും, ഡമോക്രാറ്റിക് ആക്റ്റിവിസ്റ്റുകളുടേയും സമ്മര്‍ദ്ദത്തിനകപ്പെട്ടതോടു കൂടി അദ്ദേഹം ആ നിലപാട് മാറ്റുകയായിരുന്നു. താന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ തല കുനിക്കുകയല്ലെന്നും മറിച്ച് ഒരു ഭരണഘടന അവകാശം സ്ഥാപിച്ചെടുക്കുവാന്‍ പാവപ്പെട്ടവര്‍ക്കോ അല്ലെങ്കില്‍ തൊഴിലാളി വര്‍ഗ്ഗത്തിനോ ഹൈഡ് ഭേദഗതി ഒരു ന്യായീകരണമില്ലാത്ത തടസ്സമായി മാറുന്നു എന്ന അവസ്ഥയിലാണ് രാജ്യത്ത് മുഴുവനുമുള്ള റിപ്പബ്ലിക്കന്‍ നിയമ നിര്‍മ്മാണ സഭാ പ്രതിനിധികള്‍ ഗര്‍ഭഛിദ്ര പ്രക്രിയ നിയന്ത്രിച്ചത് എന്ന് അദ്ദേഹം വാദിക്കുന്നു.