വാഷിങ്ടണ്‍: അമേരിക്കന്‍ സാധനങ്ങള്‍ക്കു ഇന്ത്യ ഏര്‍പെടുത്തിയ തീരുവക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ഇന്ത്യ തോന്നിയ പോലെ ഉല്‍പന്നങ്ങള്‍ക്കു തീരുവ വര്‍ധിപ്പിക്കുകയാണെന്നും, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രംപിന്റെ ട്വീറ്റ്. ഇന്നലെ ഇന്ത്യന്‍ സമയം വൈകീട്ട 6.15ഓടെയാണ് ഇന്ത്യക്കെതിരെ ട്രംപ് ട്വീറ്റ് ചെയ്തത്.
-
India has long had a field day putting Tariffs on American products. No longer acceptable!
— Donald J. Trump (@realDonaldTrump) July 9, 2019 " class="align-text-top noRightClick twitterSection" data="
">India has long had a field day putting Tariffs on American products. No longer acceptable!
— Donald J. Trump (@realDonaldTrump) July 9, 2019India has long had a field day putting Tariffs on American products. No longer acceptable!
— Donald J. Trump (@realDonaldTrump) July 9, 2019
വ്യാപര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധികള്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിലും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കുള്ള തീരുവ പിന്‍വലിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് 28 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തിയത്.