വാഷിങ്ടണ്‍: കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്ക് തായ്‌വാന്‍ 20 ദശലക്ഷത്തിലധികം മാസ്കുകള്‍ നല്‍കി . തായ്‌വാന്‍റെ സഹായത്തിന് യുഎസ് കോണ്‍ഗ്രസ് അംഗം സ്കോട്ട് പെറി നന്ദി അറിയിച്ചു. ഈ പിന്തുണക്ക് നന്ദി ഉള്ളവരായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പെന്‍സില്‍വാനിയയിലേക്ക് മാത്രം 10,000 മാസ്കുകള്‍ ആണ് കയറ്റി അയച്ചത്. 46,000ത്തിലധികം മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തായ്‌വാനില്‍ 426 കേസുകളും ആറ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തില്‍2.6 ദശലക്ഷത്തിലധികം ആളുകളെയാണ് വൈറസ് ബാധിച്ചത്. 182,000 ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.