ജനീവ: സ്വിസ് ആൽപ്‌സിൽ നിന്ന് ഒരു കിലോമീറ്റർ (0.6 മൈൽ) അകലെ ചെറുവിമാനവും ഗ്ലൈഡറും കൂട്ടിയിച്ച് അപകടം. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇറ്റാലിയൻ അതിർത്തിക്കടുത്തുള്ള ബിവിയോ പ്രദേശത്താണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം വൈകിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു.
Also Read: വ്യവസായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബംഗ്ലാദേശ് ചലച്ചിത്ര നടി
അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. റോബിൻ ഡിആർ 400 എന്ന വിമാനത്തിൽ പൈലറ്റിനെ കൂടാതെ ഒരു യുവാവും സ്‌ത്രീയും കുട്ടിയുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്ലൈഡറും വിമാനവും ശനിയാഴ്‌ച സ്വിറ്റ്സർലൻഡിലെ എയർഫീൽഡുകളിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌തതാണെന്ന് അധികൃതർ വ്യക്തമാക്കി.