ETV Bharat / international

ചരിത്രനേട്ടത്തിലേക്ക് സ്‌പേസ് എക്‌സ്; ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് പുറപ്പെട്ടു

ബഹിരാകാശയാത്രികരായ റോബർട്ട് ബെൻ‌കെൻ, ഡഗ്ലസ് ഹർ‌ലി എന്നിവരുമൊത്തുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് (ഐ‌എസ്‌എസ്) വിജയകരമായി ഭൂമിയിലേക്ക് തിരിച്ചു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം പേടകം കടലില്‍ പതിക്കും

SpaceX capsule  SpaceX capsule departs ISS  Crew Dragon spacecraft  International Space Station  SpaceX Crew Dragon  Doug Hurley  Bob Behnken  SpaceX  എലോൺ മസ്ക്കിന്‍റെ സ്‌പേസ് എക്‌സ്  ബഹിരാകാശയാത്രികരുമായി സ്പേസ് എക്സ് കാപ്സ്യൂൾ ഐ‌എസ്‌എസിൽ നിന്ന് പുറപ്പെടുന്നു  ചരിത്രം നേട്ടത്തിലേക്ക് സ്‌പേസ് എക്‌സ്
സ്‌പേസ് എക്‌സ്
author img

By

Published : Aug 2, 2020, 12:00 PM IST

വാഷിങ്ടണ്‍: ഇലോൺ മസ്ക്കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ആദ്യത്തെ ബഹിരാകാശ പേടകം സഞ്ചാരികളുമായി ഭൂമിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച്ച രാത്രിയാണ് സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് തിരിച്ചത്. സ്‌പേസ് എക്‌സ് യാത്രയിലെ ഏറ്റവും പ്രധാനമായ ഘട്ടമാണിത്. ലാൻഡിങിൽ നിർണായകമായ ഒന്നാണ് പാരച്യൂട്ടുകൾ ഉപയോഗിച്ചുള്ള ഇറക്കം. നാല് ക്രൂ ഡ്രാഗണ് നാല് പാരച്യൂട്ടുകളാണ് ഉള്ളത്. ഇവ യഥാസമയം വിടരാതിരുന്നാൽ അപകടം ഉണ്ടാകും. ഉഷ്‌ണമേഖലാ കൊടുങ്കാറ്റായ 'ഇസായാസ്' ഫ്ലോറിഡയിലെ അറ്റ്ലാന്‍റിക് തീരത്ത് അടിക്കുന്നുണ്ടെങ്കിലും പെൻസകോള തീരത്ത് കാലാവസ്ഥ അനുകൂലമായാണ് കാണപ്പെടുന്നതെന്ന് നാസ പറഞ്ഞു.

ബഹിരാകാശയാത്രികരുമായി സ്പേസ് എക്സ് കാപ്സ്യൂൾ ഐ‌എസ്‌എസിൽ നിന്ന് പുറപ്പെടുന്നു

ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സ്‌പേസ് എക്‌സ് പേടകം കടലില്‍ പതിക്കും. മെയ് 30ന് നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഹർലിയും ബെഹെങ്കനും വിക്ഷേപിച്ചപ്പോൾ, ആളുകളെ ഭ്രമണപഥത്തിലേക്ക് അയച്ച ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്പേസ് എക്‌സ് മാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.