സാന്‍റിയാഗോ: ചിലി തലസ്ഥാനമായ സാന്‍റിയാഗോയില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച നൂറിലധികം ചിലിയൻ സംഘടന അംഗങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിച്ചു.
പൊലീസിന് നേർക്ക് പ്രതിഷേധക്കാർ മണ്ണെണ്ണന ബോംബുകൾ എറിഞ്ഞു. ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റതും സംഘർഷത്തിന് ഇടയാക്കി. ബസ് നിരക്ക് വർധിപ്പിച്ചതിനെത്തുടർന്ന് ഒക്ടോബർ ആദ്യ വാരത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.