ETV Bharat / international

കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കാൻ അമേരിക്കയോട് അഭ്യർഥിച്ച് സെലെൻസ്‌കി - റഷ്യ യുക്രൈൻ യുദ്ധം

നാറ്റോ നോ ഫ്ലൈ സോൺ ഏർപ്പെടുത്തുന്നത് വഴിയോ കൂടുതൽ യുദ്ധവിമാനങ്ങൾ നൽകുന്നതു വഴിയോ യുക്രൈന്‍റെ ആകാശപാത സുരക്ഷിതമാക്കണമെന്നും അതുവഴി യുക്രൈന് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്നും സെലെൻസ്‌കി പറഞ്ഞു.

Zelenskyy pleas US for warplanes  russia ukraine conflict  യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി അമേരിക്ക അഭ്യർഥന  യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് സെലെൻസ്‌കി  റഷ്യ യുക്രൈൻ യുദ്ധം  russia ukraine war
കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കാൻ അമേരിക്കയോട് അഭ്യർഥിച്ച് സെലെൻസ്‌കി
author img

By

Published : Mar 6, 2022, 8:54 AM IST

വാഷിങ്ടൺ: റഷ്യക്കെതിരായ ചെറുത്തുനിൽപ്പിനായി യുക്രൈൻ സൈന്യത്തിന് കൂടുതൽ യുദ്ധവിമാനങ്ങൾ എത്തിക്കാനും റഷ്യയുടെ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും സഹായിക്കണമെന്ന് അമേരിക്കയോട് അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി. ശനിയാഴ്‌ച യുഎസ് സെനറ്റില്‍ നടത്തിയ വീഡിയോ കോളിലാണ് സെലെൻസ്‌കി ആവശ്യമറിയിച്ചത്. ഇതായിരിക്കും തന്നെ ജീവനോടെ അവസാനമായി കാണുന്നത് വീഡിയോ കോളിൽ സെലെൻസ്‌കി പറഞ്ഞു.

നാറ്റോ നോ ഫ്ലൈ സോൺ ഏർപ്പെടുത്തുന്നത് വഴിയോ കൂടുതൽ യുദ്ധവിമാനങ്ങൾ നൽകുന്നതു വഴിയോ യുക്രൈന്‍റെ ആകാശപാത സുരക്ഷിതമാക്കണമെന്നും അതുവഴി യുക്രൈന് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്നും സെലെൻസ്‌കി പറഞ്ഞു. യുക്രൈന് മേൽ നോ ഫ്ലൈയിങ് സോണ്‍ നടപ്പാക്കണമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിർ‍ സെലെൻസ്‌കി ദിവസങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുക്രൈന്‍റെ ഈ ആവശ്യം നാറ്റോ നിരസിക്കുകയായിരുന്നു. നോ-ഫ്‌ളൈ സോണ്‍ ഏർപ്പെടുത്തുന്നത് റഷ്യയുമായി യൂറോപ്പിൽ വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്ന് നാറ്റോ വിലയിരുത്തി.

പതിനൊന്നാം ദിവസവും റഷ്യൻ അധിനിവേശം

യുക്രൈനില്‍ റഷ്യ സൈനിക നടപടി തുടരുന്നതിനിടെ, പലായനം ചെയ്യപ്പെട്ടവരുടെ എണ്ണം 1.45 ദശലക്ഷമായെന്ന് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കിഴക്കൻ യൂറോപ്യൻ സഖ്യ കക്ഷികളിൽ നിന്ന് യുദ്ധവിമാനങ്ങൾ കൈമാറാൻ യുഎസ് സൗകര്യമൊരുക്കണമെന്ന് സെലെൻസ്‌കി ആവശ്യമുന്നയിച്ചതായും അവയുടെ കൈമാറ്റത്തിനായി ഭരണകൂടത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സെനറ്റ് നേതാവ് ചക്ക് ഷുമർ പറഞ്ഞു.

നിലവിൽ നാറ്റോ അംഗങ്ങളായ കിഴക്കൻ യൂറോപ്പിലെ മുൻ സോവിയറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കൻ നിർമിത എഫ്-16 വിമാനങ്ങൾ അയക്കുന്നത് പരിഗണനയിലാണ്. പകരമായി നാറ്റോ രാജ്യങ്ങൾ യുക്രൈൻ പൈലറ്റുമാർക്ക് പരിശീലനം ലഭിച്ച സോവിയറ്റ് കാലഘട്ടത്തിലെ മിഗ് വിമാനങ്ങൾ അയക്കും. പോളണ്ട്- യുക്രൈൻ അതിർത്തിയിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദ്വിമിത്രി കുലേബയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ സൂചിപ്പിച്ചിരുന്നു.

യുക്രൈനിന് 10 ബില്യൺ ഡോളറിന്‍റെ സൈനിക, മാനുഷിക സഹായത്തിനായി യുഎസ് പ്രവർത്തിക്കുകയാണ്. സഹായങ്ങൾ വേഗത്തിൽ യുക്രൈനിലേക്ക് അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഷുമർ സെലെൻസ്‌കിയോട് പറഞ്ഞു.

Also Read: മാസ്റ്റർകാർഡ്, വിസയും റഷ്യയിലെ പ്രവർത്തനങ്ങൾ താത്കാലികമായി അവസാനിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.