ETV Bharat / international

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ് - ബ്രസീല്‍ ഇന്നത്തെ വാര്‍ത്ത

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൂസെയ്‌റോ ക്ലബിന്‍റെ 101-ാം വാർഷിക ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

great Ronaldo tests positive for COVID  Brazil footballer Ronaldo  റൊണാൾഡോയ്ക്ക് കൊവിഡ്  ബ്രസീലിലെ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ  ബ്രസീല്‍ ഇന്നത്തെ വാര്‍ത്ത  Brazil todays news
ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jan 3, 2022, 7:40 AM IST

മിനെറോ: ബ്രസീലിയന്‍ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ പഴയ ക്ലബായ ക്രൂസെയ്‌റോയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. രോഗത്തെത്തുടര്‍ന്ന് ക്ലബിന്‍റെ 101-ാം വാർഷിക ദിനമായ രണ്ടാം തിയതിയിലെ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തില്ല.

ALSO READ: Florona | ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണ, സ്ഥിരീകരിച്ച് ഇസ്രയേൽ ; രോഗബാധ ഗർഭിണിയിൽ

"ഞായറാഴ്ച രാവിലെ റൊണാൾഡോയ്‌ക്ക് കൊവിഡ് പോസിറ്റീവായി. ഇക്കാരണത്താല്‍ അദ്ദേഹത്തിന് ബെലോ ഹൊറിസോണ്ടിലേക്ക് എത്താന്‍ കഴിയില്ല. ക്ലബിന്‍റെ വാർഷിക ചടങ്ങില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.'' ക്രൂസെയ്‌റോ ക്ലബ് ഞായറാഴ്ച ട്വീറ്റ് ചെയ്‌തു. ഈ ക്ലബിന്‍റെ ഭൂരിഭാഗം ഓഹരികളും 45കാരനായ റൊണാള്‍ഡോ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.