ലിമ: പെറുവിൽ ഭൂചലനം. തലസ്ഥാനമായ ലിമയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉണ്ടായ ഭൂചലനത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
50 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കാനറ്റ് പ്രവിശ്യയിലെ മാളയിൽ നിന്നും പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ 6.4 മൈൽ മാറിയാണ്.
Also Read: രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ്
പസഫിക്കിലെ റിങ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മേഖലയിൽ ഉൾപ്പെടുന്ന പെറുവിൽ ഭൂകമ്പങ്ങൾ പതിവാണ്.