ETV Bharat / international

നരേന്ദ്ര മോദി സ്കോട്ട് മോറിസണിനെയും കമല ഹാരിസിനെയും കാണും - അമേരിക്കാ സന്ദര്‍ശനം

ഐടി സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിലും നിക്ഷേപം ഉറപ്പാക്കുകയാണ് ലക്ഷ്യം

Modi  Narendra Modi to meet Scott Morrison  global CEO  PM Modi to meet Australian PM, Kamala Harris  ആഗോള വ്യാപാരം  അമേരിക്കാ സന്ദര്‍ശനം  പ്രധാനമന്ത്രി
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം; ആദ്യ ദിനത്തില്‍ കമലാ ഹാരിസും സ്കോട്ട് മോറിസണുമായും കൂടിക്കാഴ്ച
author img

By

Published : Sep 23, 2021, 9:50 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ആദ്യദിനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റ് തലവന്മാരെ അദ്ദേഹം അദ്ദേഹം കാണും. ഇന്ത്യയില്‍ നിക്ഷേപം എത്തിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. ക്വാൽകോം, അഡോബ്, ബ്ലാക്ക്സ്റ്റോൺ, ജനറൽ അറ്റോമിക്സ്, ഫസ്റ്റ് സോളാർ കമ്പനികളുടെ ഉടമകളുമായാണ് കൂടിക്കാഴ്ച.

ഐടി സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിലും നിക്ഷേപം ഉറപ്പാക്കുകയാണ് ലക്ഷ്യം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വലിയ പദ്ധതികളാണ് രാജ്യത്ത് നടക്കാനിരിക്കുന്നതെന്നും പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങല്‍ അറിയിച്ചു.

കൂടുതല്‍ വായനക്ക്: പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം തുടങ്ങി

ഉച്ചയ്ക്ക് ശേഷമാകും പ്രധാനമന്ത്രി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുക. അടുത്തിടെ പ്രധാനമന്ത്രിയെ സ്കോട്ട് മോറിസണ്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബദ്ധപ്പെട്ട പദ്ധതികളും അദ്ദേഹം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മെയില്‍ ഇന്ത്യയിലെത്താൻ മോറിസണ്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൊവിഡ് കണക്കിലെടുത്ത് യാത്ര റദ്ദ് ചെയ്യുകയായിരുന്നു. നാളെയാണ് നരേന്ദ്രമോദി ജോ ബൈഡനുമായി ചര്‍ച്ച നടത്തുക. ബൈഡന്‍ പ്രസിഡന്‍റായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും യുഎന്‍ പൊതുസഭയുടെ 75ാമത് പൊതു അംസബ്ലിയെ അഭിസംബോധന ചെയ്യുന്നതിനുമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.