ന്യൂഡൽഹി: ബ്രസീലിൽ നടക്കുന്ന പതിനൊന്നാമത് ബ്രിക്‌സ്(ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ഇന്ന് രാത്രി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ ആർസിഇപി കരാറിൽ നിന്നും ഇന്ത്യ പിൻവാങ്ങിയശേഷമുള്ള ഇരുനേതാക്കന്മാരുടെയും ആദ്യത്തെ കൂടിക്കാഴ്‌ചയാണ് ഇന്ന് നടക്കാൻ പോകുന്നത്. ഒരു മാസം മുമ്പ് മാമല്ലപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടിക്ക് രണ്ട് നേതാക്കളും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ മാലിന്യക്കൂമ്പാരമായി ഇന്ത്യ മാറുമെന്ന് വാദിച്ചാണ് ഇന്ത്യയുടെ ആഭ്യന്തരവ്യവസായം ആർസിഇപിയെ ശക്‌തമായി എതിർത്തത്. ചൈനക്ക് അനുകൂലമായി ഇന്ത്യക്ക് 50 ബില്യൺ ഡോളർ വ്യാപാരക്കമ്മിയുണ്ട്.
വ്യാപാരം, നിക്ഷേപം, വ്യാപാരക്കമ്മി കുറക്കുന്നതിനുള്ള മാർഗങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‍റെയും ചൈനയുടെ വൈസ് പ്രീമിയർ ഹു ചുന്‍ഹുവയുടെയും നേതൃത്വത്തിലുള്ള യോഗം ഉടൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ്‌നാട്ടിൽ നടന്ന അനൗപചാരിക ഉച്ചകോടിയിൽ കശ്‌മീർ വിഷയം ചർച്ചയായിരുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്‌തതിന് ശേഷം നവംബർ 14ന് രണ്ടാമത്തെ യുഎസ് കോൺഗ്രസ് വിചാരണ നടക്കും. ചരിത്രപരമായും ദേശീയപരമായും ജമ്മു കശ്‌മീരിലെ സാഹചര്യങ്ങൾ മനസിലാക്കുന്നതിനായി ടോം ലാന്‍റോസ് മനുഷ്യാവകാശ കമ്മീഷൻ അന്ന് തന്നെ വാദവും കേൾക്കും.
മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്‌മീരിലെ പ്രത്യേക പദവി നീക്കം ചെയ്‌തുകൊണ്ടുള്ള സർക്കാരിന്‍റെ തീരുമാനം മനുഷ്യാവകാശ ലംഘനം, അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള അടിച്ചമർത്തൽ, നൂറുകണക്കിന് രാഷ്‌ട്രീയനേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, മറ്റ് പ്രമുഖർ എന്നിവരെ അനിയന്ത്രിതമായി തടവിൽ വെക്കൽ തുടങ്ങിയ കാരണങ്ങളാൽ നിരന്തരമായ റിപോർട്ടുകളിലൂടെ ലോകമാകമാനം ശ്രദ്ധയാകർഷിച്ചു. പ്രത്യേക സുരക്ഷയ്ക്കുള്ള സൈനികവർക്കരണം, ഇന്‍റർനെറ്റിനും ഫോണുകൾക്കും ഏർപെടുത്തിയ തുടർച്ചയായ നിയന്ത്രണം എന്നിവയും രാജ്യത്താകമാനം ആശങ്കയുണർത്തി. തീവ്രവാദികൾ കാശ്‌മീരിന് പുറത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യം വെക്കുകയും പ്രതിക്ഷേധം നിർത്തലാക്കാൻ വ്യവസായികളെ ഭീഷണിപെടുത്തുകയും ചെയ്‌തു.
മോദി- പുടിൻ കൂടിക്കാഴ്‌ച
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമർ പുടിൻ, ബ്രസീൽ പ്രസിഡന്‍റ് ജെയർ മെസിയാസ് ബോൾസോനാരോ എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തും. മോദി ആറാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. "നൂതനഭാവിക്കുള്ള സാമ്പത്തിക വളർച്ച" യാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഉയർന്ന് വരുന്ന ബ്രിക്‌സിലെ അഞ്ച് സമ്പദ്‌വ്യവസ്ഥകളും ലോക ജനസംഖ്യയുടെ 42 ശതമാനത്തെയും, ആഗോള ജിഡിപിയുടെ 23 ശതമാനത്തെയും, ലോക വ്യാപാരത്തിന്‍റെ 17 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു. നവംബർ 14ന് ബ്രിക്‌സ് നേതാക്കന്മാരെല്ലാവരും സുരക്ഷാസന്നാഹങ്ങളോടെ യോഗത്തിൽ പങ്കെടുക്കും.
"സമകാലിക ലോകത്ത് ദേശീയ പരമാധികാരം പ്രയോഗിക്കാനുള്ള വെല്ലുവിളികളും അവസരങ്ങളും" എന്ന വിഷയത്തിനാണ് ചർച്ചയിൽ ഊന്നൽ നൽകുന്നത്. ഇതിനുശേഷമായിരിക്കും ബ്രിക്‌സിന്‍റെ പൂർണസമ്മേളനം നടക്കുക. സമ്മേളനത്തിൽ നേതാക്കന്മാർ ബ്രിക്‌സ് സൊസൈറ്റികളുടെ സാമ്പത്തിക വികസനത്തിനുള്ള ഇൻട്രാ ബ്രിക്‌സ് സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്‌തതിനുശേഷം ബിസിനസ് യോഗം നടക്കും. ഉച്ചകോടിക്ക് ശേഷം നേതാക്കന്മാർ സംയുക്തപ്രഖ്യാപനം നടത്തും.
ഭീകരതക്കെതിരെ നിൽക്കുക മാത്രമല്ല ഭീകരതയുമായി ബന്ധപെട്ട വ്യക്‌തമായ വശങ്ങളെ കേന്ദ്രീകരിച്ചും ഉച്ചകോടിയിൽ ചർച്ച നടത്തുന്നുണ്ട്. തീവ്രവാദ ധനസഹായം, തീവ്രവാദ ആവശ്യങ്ങൾക്കായുള്ള ഇന്‍റർനെറ്റ് ഉപയോഗം, വിദേശ തീവ്രവാദ പോരാളികളുടെ പ്രശ്‌നങ്ങൾ, ശേഷി വർധിപിക്കൽ എന്നീ മേഖലകളിൽ ഈ വർഷം തീവ്രവാദത്തിനെതിരായ പ്രവർത്തന സംഘത്തിൽ അഞ്ച് ഉപപ്രവർത്തന സംഘങ്ങളെക്കൂടി ചേർക്കാൻ തീരുമാനിക്കുന്നുണ്ടെന്ന് ഇക്കണോമിക് റിലേഷൻസ് സെക്രട്ടറി ടി. എസ് ത്രിമൂർത്തി പറഞ്ഞു. കഴിഞ്ഞ മാസം ബ്രിക്‌സിന്‍റെ ദേശീയ സുരക്ഷാഉപദേഷ്‌ടാക്കളുടെ യോഗങ്ങളിൽ ഇന്ത്യയിൽ ഡിജിറ്റൽ വൈദ്യശാസ്‌ത്രത്തെക്കുറിച്ച് ബ്രിക്‌സ് വർക്ക്‌ഷോപ് നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവൽ നിർദേശിച്ചിരുന്നു.