സാന്‍റിയാഗോ: അന്‍റാർട്ടിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന അവസാന ഭൂഖണ്ഡമാണ് അന്‍റാർട്ടിക്ക. ചിലിയൻ പട്ടാള ക്യാമ്പിലെ 58 സൈനികർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അന്‍റാർട്ടിക്കയിലെ ജനറൽ ബെർണാഡോ ഓഹിഗിൻസ് റിക്കൽമെ ബേസിലുള്ള 36 പേർക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതായി ചിലി സൈന്യം അറിയിച്ചത്. പിന്നീട് ചിലി നേവിയുടെ സെർജന്‍റ് ആൽഡിയ എന്ന കപ്പലിലുള്ള 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുയായിരുന്നു. ജനവാസകേന്ദ്രമല്ലാത്ത അന്‍റാർട്ടിക്കയിൽ റിസർച്ച് സ്‌റ്റേഷൻ പോലെയുള്ള സ്ഥാപനങ്ങൾ മാത്രമേ ഉള്ളൂ.