ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ ഇന്ത്യൻ പൗരനെ ആഗോള തീവ്രവാദിയാക്കാനുള്ള ശ്രമത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. യുഎൻ രക്ഷാ സമിതിയിലെ കമ്മിറ്റിയിൽ ഇന്ത്യൻ പൗരനെതിരെ പാകിസ്ഥാന് മതിയായ തെളിവുകൾ നൽകാൻ സാധിക്കാത്തതിനെ തുടർന്നാണ് അമേരിക്ക പ്രമേയം നിരസിച്ചത്. പാകിസ്ഥാന്‍റെ ആരോപണം തള്ളിക്കളയാൻ അമേരിക്ക നേരത്തെ തന്നെ രക്ഷാസമിതി അംഗങ്ങളെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ നിർമാണ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരനെതിരെയാണ് പാകിസ്ഥാൻ ആരോപണം ഉയർത്തിയത്. ഇയാൾ ഭീകരവാദപ്രവർത്തനങ്ങൾ നടത്തുകയാണെന്നും യുഎൻ തീവ്രവാദ പട്ടികയിൽ ചേർക്കണമെന്നും പാകിസ്ഥാൻ ശക്തമായി വാദിച്ചു. ജയ്ഷ്-ഇ-മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിനെ 2017ൽ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതുമുതൽ ഭീകരാക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് മേൽ അനാവശ്യമായി പാകിസ്ഥാൻ ആരോപണം ഉയർത്തുന്നുവെന്ന് സമിതിയിലെ മറ്റ് അംഗങ്ങൾ ആരോപിച്ചു. ഐഎസ്‌ഐ, അൽ-ഖ്വയ്‌ദ തുടങ്ങി അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് മേൽ ചുമത്തിയ നടപടികളുടെ മേൽനോട്ടത്തിനായാണ് യുഎൻഎസ്‌സി കമ്മിറ്റി രൂപീകരിച്ചത്. ചൈന, അമേരിക്ക, യുകെ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ സ്ഥിര അംഗങ്ങളും, പത്ത് സ്ഥിരമല്ലാത്ത അംഗങ്ങളും കമ്മിറ്റിയിലുണ്ട്.
ഇന്ത്യൻ പൗരനെ ആഗോള തീവ്രവാദിയാക്കാനുള്ള ശ്രമത്തിൽ പാകിസ്ഥാന് പരാജയം - ആഗോള തീവ്രവാദി
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യൻ പൗരനെതിരെ പാകിസ്ഥാന് മതിയായ തെളിവുകൾ നൽകാൻ സാധിക്കാത്തതിനെ തുടർന്ന് അമേരിക്ക പ്രമേയം നിരസിച്ചു