വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വന്ന പാക്കേജിൽ വിഷാംശം കണ്ടെത്തി. രണ്ട് തവണയായി പരിശോധന നടത്തിയാണ് പാക്കേജിലെ റിസിൻ എന്ന രാസവസ്‌തുവിന്‍റെ സാനിധ്യം കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നായിരുന്നു പരിശോധന. പ്രസിഡന്‍റിനുള്ള കത്തുകൾ വൈറ്റ് ഹൗസിലെത്തുന്നതിന് മുമ്പായി പരിശോധന നടത്താറുണ്ട്. കാനഡയിൽ നിന്നാണ് പാക്കേജ് വന്നതെന്നാണ് കരുതുന്നതെന്നും വിഷയത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ ആക്രമണങ്ങളിൽ ഉപയോഗിക്കുന്ന കാസ്റ്റർ ബീനുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിഷാംശമുള്ള വസ്‌തുവാണ് റിസിൻ.
അമേരിക്കൻ പ്രസിഡന്‍റിന് വന്ന പാക്കേജിൽ വിഷാംശം കണ്ടെത്തി
കാനഡയിൽ നിന്നാണ് പാക്കേജ് വന്നതെന്നാണ് വിലയിരുത്തലെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ പറയുന്നു